Currency

അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി ജോണ്‍ എച്ച് ഗ്ലെന്‍ അന്തരിച്ചു

സ്വന്തം ലേഖകന്‍Friday, December 9, 2016 1:08 pm

ബഹിരാകാശത്ത് ഭൂമിയെ വലംവെച്ച ആദ്യ അമേരിക്കക്കാരനാണ് ജോണ്‍ ഗ്ലിന്‍. നാസയാണ് അദ്ദേഹത്തിന്റെ മരണ വിവരം അറിയിച്ചത്. കൊളംബസിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

വാഷിംഗ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയും മുന്‍ സെനറ്ററുമായ ജോണ്‍ ഗ്ലെന്‍(95) അന്തരിച്ചു. ബഹിരാകാശത്ത് ഭൂമിയെ വലംവെച്ച ആദ്യ അമേരിക്കക്കാരനാണ് ജോണ്‍ ഗ്ലിന്‍. നാസയാണ് അദ്ദേഹത്തിന്റെ മരണ വിവരം അറിയിച്ചത്. കൊളംബസിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

1962ല്‍ ഫ്രണ്ട്ഷിപ്പ് 7 എന്ന പേടകത്തിലായിരുന്നു ഭൂമിയെ ചുറ്റി സഞ്ചരിച്ച ആദ്യ അമേരിക്കന്‍ എന്ന ബഹുമതി ജോണ്‍ ഗ്ലെന്‍ നേടിയെടുത്തത്. 1998 ഒക്ടോബര്‍ 29ന് ജോണ്‍ ഗ്ലെന്‍ ബഹിരാകാശത്തേക്ക് പറന്നപ്പോള്‍ മറ്റൊരു റെക്കോര്‍ഡ് കൂടി പിറന്നു. ബഹിരാകാശത്ത് പോകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗ്ലെന്‍. അന്ന് 77 വയസായിരുന്നു ഗ്ലെന്നിന്റെ പ്രായം. 1962 ലെ ബഹിരാകാശ യാത്രയില്‍ അഞ്ച് മണിക്കൂര്‍ കൊണ്ട് മൂന്ന് തവണയാണ് അദ്ദേഹം ഭൂമിയ വലംവെച്ചത്. 95വയസുള്ള ഗ്ലിന്‍ പ്രായധിക്യത്താലുള്ള നിരവധി രോഗങ്ങളും പിടികൂടിയിരുന്നു.

john1

അമേരിക്കന്‍ യുദ്ധവിമാനത്തിലെ പൈലറ്റായി സേവനമനുഷ്ടിച്ച ഗ്ലിന്‍ രണ്ടാംലോക മഹായുദ്ധത്തിലും കൊറിയന്‍ യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. 1974 ഒഹിയോവില്‍ നിന്നും സെനറ്ററായും തെരഞ്ഞെടുക്കപ്പെട്ടു. 2011ല്‍ അമേരിക്കയിലെ പരമോന്നത പുരസ്‌കാരമായ പ്രസിഡന്റിന്റെ ഗോള്‍ഡ് മെഡല്‍ അദ്ദേഹത്തിന് നല്‍കി ആദരിച്ചു.

john-2


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x