യുഎസിലെ സൗത്ത് കരോളിനയില്‍ ബിഎംഡബ്ല്യു വാഹനങ്ങളുമായി പോകുകയായിരുന്ന ട്രെയിന്‍ പാളം തെറ്റി. അപകടത്തെ തുടര്‍ന്ന് ട്രെയിനിലുണ്ടായിരുന്ന് 97 ബിഎംഡബ്ല്യു കാറുകള്‍ തകര്‍ന്നു.
പൈപ്പ്ലൈന് അനുമതി നല്‍കാനാവില്ലെന്ന് യു.എസ് പ്രതിരോധ വകുപ്പ് ഏജന്‍സിയായ ആര്‍മി കോപ്സ് ഓഫ് എന്‍ജിനിയേഴ്സ് വ്യക്തമാക്കി. പദ്ധതിക്കെതിരെ തദ്ദേശീയരായ ഗോത്ര വിഭാഗങ്ങളും, പരിസ്ഥിതി പ്രവര്‍ത്തകരും ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു.
വൈദ്യുതി കടത്തിവിടുന്ന ചെമ്പുകമ്പികളില്‍ വൈദ്യുതോര്‍ജം സംഭരിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയതിനാണ് പുരസ്കാരം. സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ സെനാന് യുവിനോടൊപ്പം ചേര്‍ന്നായിരുന്നു ഗവേഷണം. കണ്ടുപിടുത്തം രാജ്യാന്തര ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.
തീപിടുത്തമുണ്ടായ കെട്ടിടത്തിന്റെ 20 ശതമാനം ഭാഗത്ത് മാത്രമാണ് തെരച്ചില്‍ പൂര്‍ത്തിയായത്. അടുത്ത 48 മണിക്കൂര്‍ കൂടി തുടരുന്ന തെരച്ചിലിന് ശേഷമേ മരിച്ചവരുടെ എണ്ണം കൃത്യമായി കണക്കാക്കാനാവൂ.
ഡോളര്‍ ബില്ലില്‍ ആലേഖനം ചെയ്തിരിക്കുന്ന നാഷണല്‍ മോട്ടൊ ഒരു വിധത്തിലും മത സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.
കഴിഞ്ഞ മാസം 178,000 പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഈ വര്‍ഷം പ്രതിമാസം ശരാശരി 180,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനായിട്ടുമുണ്ട്.
ക്രെഡിറ്റ് കാർഡ് തട്ടിപ്പ് കേസിലെ പ്രതിയായ ഇന്ത്യൻ വംശജനു ന്യൂജേഴ്സി യുഎസ് ഡിഡ്സ്ട്രിക്റ്റ് കോടതി രണ്ട് വർഷത്തെ തടവുശിക്ഷ വിധിച്ചു.
വൈറ്റ് ഹൗസിന്റെ ആകാശ ദൃശ്യത്തിന് സമാനമായ ത്രിമാന ദൃശ്യങ്ങള്‍ ആപ്പില്‍ കാണാമെങ്കിലും, സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടുള്ള ദൃശ്യങ്ങള്‍ മാത്രമാവും ഇതില്‍ കാണാനാവുക.
അണുമിസൈല് പരീക്ഷണങ്ങളുമായി ബന്ധമുള്ള വ്യക്തികളെയും കമ്പനികളെയുമാണു കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തൊഴിലുകള്‍ അമേരിക്കന്‍ തീരത്തേക്ക് തിരികെ കൊണ്ടുവരുമെന്ന തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് കമ്പനികള്‍ക്ക് നിയുക്ത പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയത്.