ഈ മാസം 27 മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരും. ഇടിഎ എന്ന ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ സംവിധാനത്തിലൂടെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും ടൂസിസം അഥോറിട്ടിയും സംയുക്തമായാണ് സംവിധാനമൊരുക്കുന്നത്.
അതിവേഗം വികസിക്കുന്ന രാജ്യത്തിന് വിദേശ തൊഴിലാളികളെ വളരെവേഗം നിയമിക്കേണ്ടതുണെ്ന്നും ഇതിന് മന്ത്രാലയം നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. പുതിയ ഇലക്ട്രോണിക് വീസ സംവിധാനം കമ്പനികള്‍ക്ക് സമയലാഭമുണ്ടാക്കുകയും അനാവശ്യബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയും ചെയ്യും.
അല്‍ വഖ്റ നഗരസഭ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. നഗരസഭാ മുനിസിപ്പല്‍ കണ്ട്രോള് വിഭാഗത്തിലെ ഹെല്‍ത്ത് കണ്ട്രോള് സെക്ഷനാണു പരിശോധന നടത്തിയത്. നിയമലംഘനം നടത്തിയ 13 പേരില്‍ നിന്ന് 97,500 ഖത്തര്‍ റിയാല്‍ പിഴയായി ഈടാക്കി.
പുതുതായി അനുമതി ലഭിച്ച 25 സ്കൂളുകളടക്കം 94 സ്വകാര്യ കിന്റര്‍ഗാര്‍ട്ടനുകളും 171 സ്വകാര്യ സ്കൂളുകളുമാണ് ഇപ്പോള്‍ ഖത്തറിലുള്ളത്. പൊതുമേഖലയില്‍ 197 സ്കൂളുകളുമുണ്ട്.
അല്‍ ബിദ പാര്‍ക്കിനു ചുറ്റുമായി ഖത്തര്‍ നാഷണല്‍ തിയറ്റര്‍ മുതല്‍ അമീരി ദിവാന് റൗണ്ട്എബൗട്ട് വരെ ഭാഗത്തെ ‘റെഡ് സ്ട്രീറ്റാ’ണു ഗതാഗതത്തിനു തുറന്നുനല്‍കിയത്. രാജ്യത്ത് ചുവന്ന നിറത്തിലുള്ള ടാര്‍ കൊണ്ടു നിര്‍മിച്ച ആദ്യത്തെ റോഡാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തിരിക്കുന്നത്.
പൊതുമേഖലാ സ്കൂളുകളില്‍ ഇന്നു പുതിയ വിദ്യാഭ്യാസ വര്‍ഷം ആരംഭിച്ചു. അതേസമയം സിബിഎസ്ഇ സിലബസിലുള്ള ഇന്ത്യന്‍ സ്കൂളുകളില്‍ ഇതു രണ്ടാംടേമിന്റെ ആരംഭമാണ്. കിന്റര്ഗാര്ട്ടന് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലായി മൂന്നുലക്ഷത്തോളം കുട്ടികളാണ് ഇന്ന് പുതുതായി സ്കൂളുകളിലേക്ക് എത്തുന്നത്.
രാജ്യത്തെ 189 ഇന്‍ഡിപെന്‍ഡന്റ് സ്കൂള്‍, 245 സ്വകാര്യ, കിന്റര്ഗാര്ട്ടന് എന്നിവിടങ്ങളിലാണ് ക്ലാസുകള്‍ പുനരാരംഭിക്കുന്നത്. ഇത്തവണ 25 പുതിയ സ്കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളുമാണ് തുറക്കുന്നത്. മൂന്നുലക്ഷത്തോളം വിദ്യാര്‍ഥികളാണ് പുതിയ അധ്യയനവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്.
അധ്യാപനം, ഗവേഷണം, വിവര കൈമാറ്റം, രാജ്യാന്തര അവലോകനം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ആഗോളതലത്തിലെ പ്രകടനങ്ങളാണ് ഖത്തര്‍ യൂണിവേഴ്സിറ്റിക്ക് പട്ടികയില്‍ സ്ഥാനം നേടിക്കൊടുക്കാന്‍ തുണയായത്. അറബ് ലോകത്തെ ഏറ്റവും മികച്ച മൂന്നാമത് സര്‍വകലാശാലയായ ഖത്തര്‍ യൂണിവേഴ്സിറ്റിക്ക് ലഭിച്ച ആഗോള അംഗീകാരമാണ് പുതിയ റാങ്കിങ്.
ദോഹയില്‍ നിന്നു മിയാമിയിലേക്കുള്ള സര്‍വീസും (ക്യുആര്‍ 777), മിയാമിയില്‍ നിന്നു ദോഹയിലേക്കുള്ള സര്‍വീസുമാണ് (ക്യുആര്‍ 778) റദ്ദാക്കിയത്. ഈ വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാര്‍ ബുക്കിങ് ഏജന്റുമാരുമായി ബന്ധപ്പെടണമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. വിമാന സര്‍വീസ് സംബന്ധിച്ച പുതിയ വിവരങ്ങള്‍ ഖത്തര്‍ എയര്‍വേയ്സ് വെബ്സൈറ്റില്‍ നിന്നു ലഭ്യമാണ്.
പുതിയ സ്കൂള്‍വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായാണ് പുതിയ ആപ് വികസിപ്പിച്ചത്. കുട്ടികളുടെ ഗൃഹപാഠം, പ്രോജക്ടുകള്‍, ഹാജര്‍നില, മാര്‍ക്കുകള്‍ തുടങ്ങഇയ വിവരങ്ങളെല്ലാം സ്കൂള്‍ അധികൃതര്‍ക്ക് രക്ഷിതാക്കളെ ഈ ആപ്പിലൂടെത്തന്നെ അറിയിക്കാം. രക്ഷിതാക്കള്‍ക്ക് തിരികെ അധ്യാപകരുമായി ആശയവിനിമയം നടത്താനും സൗകര്യമുണ്ട്.