ഈ മാസം 27 മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരും. ഇടിഎ എന്ന ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ സംവിധാനത്തിലൂടെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും ടൂസിസം അഥോറിട്ടിയും സംയുക്തമായാണ് സംവിധാനമൊരുക്കുന്നത്.
ദോഹ: ഖത്തറിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കാന്‍ സഹായിക്കുന്ന ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേന്‍ വരുന്നു. ഈ മാസം 27 മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരും. ഇടിഎ എന്ന ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ സംവിധാനത്തിലൂടെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും ടൂസിസം അഥോറിട്ടിയും സംയുക്തമായാണ് സംവിധാനമൊരുക്കുന്നത്. ഇതിലൂടെ ഖത്തറിലേക്കുള്ള ഓണ്‍ അറൈവല്‍ വിസ ലഭിക്കാന്‍ എളുപ്പമാകുമെന്ന് ആഭ്യന്തര മന്ത്രാലയവും ഖത്തര്‍ ടൂറിസം അതോറിറ്റിയും അറിയിച്ചു.
ബ്രിട്ടന്‍, അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ഷെങ്കന്‍ രാജ്യങ്ങള്‍, ജി.സി.സി രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ റെസിഡന്റ് പെര്‍മിറ്റോ വിസയോ കൈവശമുള്ള എല്ലാവര്‍ക്കുമുള്ള പ്രത്യേക അനുമതിയാണ് ഇ.ടി.എ. ഖത്തര്‍ വിസ സര്‍വിസ് വെബ്‌സൈറ്റിലൂടെ ഒണ്‍ലൈന്‍ അപേക്ഷയിലെ വിവരങ്ങള്‍ നല്‍കുന്നതോടെ ഇ.ടി.എ നേടാന്‍ സാധിക്കും.
മേല്‍ പറഞ്ഞ രാജ്യങ്ങളിലെ താമസ അനുമതി, വിസയുടെയോ പതിപ്പുകള്‍ എന്നിവ അപേക്ഷയില്‍ നല്‍കിയിരിക്കണം. അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാല്‍ 30 ദിവസം കാലാവധിയുള്ള ഇ.ടി.എ നേടാന്‍ സാധിക്കും. 30 ദിവസം ഖത്തറില്‍ താമസിക്കാനും 30 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനും കഴിയും. എന്നാല്‍ സന്ദര്‍ശനം കഴിഞ്ഞ് രാജ്യം വിടുന്നതോടെ അടുത്ത സന്ദര്‍ശനത്തിന് വീണ്ടും പുതിയ ഇ.ടി.എക്ക് വേണ്ടി അപേക്ഷ നല്‍കണം. ഇ.ടി.എ ലഭിക്കാത്തവര്‍ക്ക് സാധാരണയായുള്ള ടൂറിസ്റ്റ് വിസ സംവിധാനം നിലവിലുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.