Currency

ഖത്തറില്‍ ആദ്യത്തെ ചുവപ്പു പാത ഗതാഗതത്തിനായി തുറന്നുകൊടുത്തു

സ്വന്തം ലേഖകന്‍Tuesday, September 12, 2017 7:51 am

അല്‍ ബിദ പാര്‍ക്കിനു ചുറ്റുമായി ഖത്തര്‍ നാഷണല്‍ തിയറ്റര്‍ മുതല്‍ അമീരി ദിവാന്‍ റൗണ്ട്എബൗട്ട് വരെ ഭാഗത്തെ 'റെഡ് സ്ട്രീറ്റാ'ണു ഗതാഗതത്തിനു തുറന്നുനല്‍കിയത്. രാജ്യത്ത് ചുവന്ന നിറത്തിലുള്ള ടാര്‍ കൊണ്ടു നിര്‍മിച്ച ആദ്യത്തെ റോഡാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തിരിക്കുന്നത്.

ദോഹ: ഖത്തറില്‍ പൂര്‍ണമായും ചുവന്ന നിറത്തിലുള്ള റോഡ് പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നുകൊടുത്തു. അല്‍ ബിദ പാര്‍ക്കിനു ചുറ്റുമായി ഖത്തര്‍ നാഷണല്‍ തിയറ്റര്‍ മുതല്‍ അമീരി ദിവാന്‍ റൗണ്ട്എബൗട്ട് വരെ ഭാഗത്തെ ‘റെഡ് സ്ട്രീറ്റാ’ണു ഗതാഗതത്തിനു തുറന്നുനല്‍കിയത്.

രാജ്യത്ത് ചുവന്ന നിറത്തിലുള്ള ടാര്‍ കൊണ്ടു നിര്‍മിച്ച ആദ്യത്തെ റോഡാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തിരിക്കുന്നത്. പൂര്‍ണമായും യന്ത്രവല്‍കൃത നിയന്ത്രണ സംവിധാനം ഉപയോഗിച്ച് റോഡ് പൂര്‍ണമായി അടയ്ക്കാനോ കാല്‍നടയാത്രയ്ക്കു മാത്രമായി മാറ്റാനോ സാധിക്കും.

ദേശീയദിനം, കായികദിനം പോലുള്ള പ്രധാനപ്പെട്ട ദിവസങ്ങളില്‍ റോഡില്‍ ഗതാഗതം നിരോധിക്കാനും സ്വമേധയാ പ്രവര്‍ത്തിക്കുന്ന നിയന്ത്രണ സംവിധാനമുണ്ട്. 2022ലെ ലോകകപ്പ് ഫുട്‌ബോള്‍ നടക്കുമ്പോള്‍ അല്‍ ബിദ പാര്‍ക്ക് ഫാന്‍ സോണായാണു പ്രവര്‍ത്തിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x