Currency

ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ ഇടംപിടിച്ച് ഖത്തര്‍ യൂണിവേഴ്‌സിറ്റി

സ്വന്തം ലേഖകന്‍Friday, September 8, 2017 5:13 pm

അധ്യാപനം, ഗവേഷണം, വിവര കൈമാറ്റം, രാജ്യാന്തര അവലോകനം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ആഗോളതലത്തിലെ പ്രകടനങ്ങളാണ് ഖത്തര്‍ യൂണിവേഴ്‌സിറ്റിക്ക് പട്ടികയില്‍ സ്ഥാനം നേടിക്കൊടുക്കാന്‍ തുണയായത്. അറബ് ലോകത്തെ ഏറ്റവും മികച്ച മൂന്നാമത് സര്‍വകലാശാലയായ ഖത്തര്‍ യൂണിവേഴ്‌സിറ്റിക്ക് ലഭിച്ച ആഗോള അംഗീകാരമാണ് പുതിയ റാങ്കിങ്.

ദോഹ: ലോകത്തിലെ മികച്ച 500 സര്‍വകലാശാലകളുടെ പട്ടികയില്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിയും. ടൈംസ് ഹയര്‍ എജുക്കേഷന്‍ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിന്റെ 2018 ലെ പട്ടികയില്‍ 401 മുതല്‍ 500 വരെയുള്ള വിഭാഗത്തിലാണ് ഖത്തര്‍ യൂണിവേഴ്‌സിറ്റി സ്ഥാനംപിടിച്ചിരിക്കുന്നത്. അധ്യാപനം, ഗവേഷണം, വിവര കൈമാറ്റം, രാജ്യാന്തര അവലോകനം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ആഗോളതലത്തിലെ പ്രകടനങ്ങളാണ് ഖത്തര്‍ യൂണിവേഴ്‌സിറ്റിക്ക് പട്ടികയില്‍ സ്ഥാനം നേടിക്കൊടുക്കാന്‍ തുണയായത്.

അറബ് ലോകത്തെ ഏറ്റവും മികച്ച മൂന്നാമത് സര്‍വകലാശാലയായ ഖത്തര്‍ യൂണിവേഴ്‌സിറ്റിക്ക് ലഭിച്ച ആഗോള അംഗീകാരമാണ് പുതിയ റാങ്കിങ്. ലോകത്തിലെ മികച്ച 500 സര്‍വകലാശാലകളില്‍ ഒന്നായി ഇടംപിടിക്കാന്‍ സാധിച്ചത് ഖത്തര്‍ യൂണിവേഴ്‌സിറ്റിയെ സംബന്ധിച്ച് സുപ്രധാനമായ നാഴികക്കല്ലാണെന്ന് ഖത്തര്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. ഹസന്‍ റാഷിദ് അല്‍ ദര്‍ഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x