Currency

ഖത്തറില്‍ വിദേശ തൊഴിലാളി നിയമനത്തിന് ഇലക്‌ട്രോണിക് സംവിധാനം

സ്വന്തം ലേഖകന്‍Saturday, September 16, 2017 8:00 am

അതിവേഗം വികസിക്കുന്ന രാജ്യത്തിന് വിദേശ തൊഴിലാളികളെ വളരെവേഗം നിയമിക്കേണ്ടതുണെ്ന്നും ഇതിന് മന്ത്രാലയം നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. പുതിയ ഇലക്‌ട്രോണിക് വീസ സംവിധാനം കമ്പനികള്‍ക്ക് സമയലാഭമുണ്ടാക്കുകയും അനാവശ്യബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയും ചെയ്യും.

ദോഹ: വിദേശ തൊഴിലാളികളുടെ നിയമനത്തിനുള്ള ഇലക്‌ട്രോണിക് സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചു തുടങ്ങി. ഭരണനിര്‍വഹണ വികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സംവിധാനം പോരായ്മകള്‍ പരിഹരിച്ച് എത്രയുംവേഗം പൂര്‍ണതോതിലാക്കും.

അതിവേഗം വികസിക്കുന്ന രാജ്യത്തിന് വിദേശ തൊഴിലാളികളെ വളരെവേഗം നിയമിക്കേണ്ടതുണെ്ന്നും ഇതിന് മന്ത്രാലയം നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. പുതിയ ഇലക്‌ട്രോണിക് വീസ സംവിധാനം കമ്പനികള്‍ക്ക് സമയലാഭമുണ്ടാക്കുകയും അനാവശ്യബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയും ചെയ്യും.

വിദേശരാജ്യങ്ങളില്‍ നിന്നുതന്നെ ആവശ്യമുള്ള തൊഴിലാളികളെ കമ്പനികള്‍ക്കു നിയമിക്കാനാവുമെന്നതാണ് പുതിയ സംവിധാനത്തിന്റെ ഏറ്റവും വലിയ മെച്ചം. അനുയോജ്യരായ തൊഴിലാളികളുടെ വീസ നടപടികള്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കി അവരെ ഖത്തറിലെത്തിക്കാനാവുമെന്നതിനാല്‍ കമ്പനികള്‍ക്ക് വളരെയേറെ സമയലാഭവും സാമ്പത്തികലാഭവും ഉണ്ടാക്കുന്നതിനും ഇത് സഹായമാകും.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x