Currency

ഉപയോക്താക്കള്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സുമായി ബന്ധപ്പെടാന്‍ പ്രത്യേക ട്വിറ്റര്‍ അക്കൗണ്ട്

സ്വന്തം ലേഖകന്‍Saturday, August 12, 2017 12:33 pm

മുഴുവന്‍സമയവും പ്രവര്‍ത്തിക്കുന്ന @QRsupport എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഉപയോക്താക്കള്‍ക്കു ഖത്തര്‍ എയര്‍വേയ്‌സിനോട് സംശയങ്ങള്‍ ഉന്നയിക്കാവുന്നതാണ്. ഈ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഉടന്‍തന്നെ ഉപയോക്താക്കള്‍ക്ക് മറുപടിയും ലഭിക്കും. ഇംഗ്ലിഷിലും അറബിക്കിലും സംശയങ്ങള്‍ ചോദിക്കാവുന്നതാണ്.

ദോഹ: ഉപയോക്താക്കളെ സഹായിക്കുന്നതിനായി പ്രത്യേക ട്വിറ്റര്‍ അക്കൗണ്ടുമായി ഖത്തര്‍ എയര്‍വേയ്‌സ്. മുഴുവന്‍സമയവും പ്രവര്‍ത്തിക്കുന്ന @QRsupport എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഉപയോക്താക്കള്‍ക്കു ഖത്തര്‍ എയര്‍വേയ്‌സിനോട് സംശയങ്ങള്‍ ഉന്നയിക്കാവുന്നതാണ്. ഈ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഉടന്‍തന്നെ ഉപയോക്താക്കള്‍ക്ക് മറുപടിയും ലഭിക്കും.

ഇംഗ്ലിഷിലും അറബിക്കിലും സംശയങ്ങള്‍ ചോദിക്കാവുന്നതാണ്. എയര്‍ലൈനുമായി ഉപയോക്താക്കള്‍ക്ക് വേഗത്തിലും എളുപ്പത്തിലും ബന്ധപ്പെടാന്‍ അവസരമൊരുക്കാന്‍ ലക്ഷ്യമിട്ടാണു പദ്ധതി നടപ്പാക്കിയത്. ആളുകളുടെ ആശയ വിനിമയ രീതിയില്‍ സമൂഹമാധ്യമങ്ങള്‍ വലിയ മാറ്റമാണുണ്ടാക്കിയിട്ടുള്ള സാഹചര്യത്തിലാണ് ട്വിറ്ററിലൂടെ ഉപയോക്താക്കളുടെ സംശയങ്ങള്‍ക്കു മറുപടി നല്‍കാന്‍ കഴിയുന്ന നൂതന ആശയത്തിനു തുടക്കം കുറിച്ചതെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസര്‍ ഇഹാബ് അമിന്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x