
ദോഹ: രാജ്യത്തേക്ക് വിസരഹിത പ്രവേശനം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിനോദസഞ്ചാര മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് കാരണമാകുമെന്ന് വിലിരുത്തല്‍. 80 രാജ്യങ്ങളിലുള്ളവര്‍ക്കാണ് വിസരഹിത പ്രവേശനം അനുവദിച്ചത്. പുതിയ തീരുമാനമടക്കം വിസ നയത്തില്‍ സര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന ഇളവുകളും ഈ മേഖലയില്‍ മികച്ച ഫലങ്ങളുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.
പുതുതായി 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസരഹിത പ്രവേശന അനുമതി പ്രഖ്യാപിച്ചതോടെ ഇതടക്കം ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസയില്‍ ഖത്തറിലേക്ക് വരാവുന്ന രാജ്യങ്ങളുടെ എണ്ണം 242 ആയി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് ടൂറിസ്റ്റ് വിസ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്ന സംവിധാനം രാജ്യത്ത് ഏര്‍പ്പെടുത്തിയത്. രാജ്യത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈയില്‍ ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ നടപടികള്‍ ഉദാരമാക്കുകയും ചെയ്തു.
ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ ലൈസന്‍സുള്ള കമ്പനികള്‍ക്കും ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും www.qatarvisaservice.com എന്ന വെബ്സൈറ്റ് വഴി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ടൂറിസ്റ്റ് വിസ ലഭ്യമാക്കാനാണ് സംവിധാനമൊരുക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.