Currency

ഖത്തറില്‍ തൊഴില്‍ വിസാ നടപടികളും എളുപ്പമാക്കുന്നു

സ്വന്തം ലേഖകന്‍Tuesday, August 15, 2017 11:18 am

ദോഹ: രാജ്യത്തെ തൊഴില്‍ വിസാ നടപടികളും ഖത്തര്‍ എളുപ്പമാക്കുന്നു. അപേക്ഷ സമര്‍പ്പിച്ച് 24 മണിക്കൂറിനകം ഫലം അറിയാവുന്ന ഇ വിസ സംവിധാനം ഉടന്‍ നടപ്പിലാക്കും. വിസയില്ലാതെ 80 രാജ്യക്കാര്‍ക്ക് ഖത്തറില്‍ പ്രവേശനം അനുവദിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് വിസാ നടപടികളും ഖത്തര്‍ എളുപ്പമാക്കുന്നത്. പുതിയ നടപടി സ്വകാര്യ കമ്പനികള്‍ക്ക് ആശ്വാസമാകും.

ഖത്തറിലെ തൊഴില്‍ വിസാ സംവിധാനം സുതാര്യവും എളുപ്പവുമാക്കാനുള്ള നടപടികള്‍ ദിവസങ്ങള്‍ക്കകം ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അധികൃതരും ചേംബര്‍ ഓഫ് കോമേഴ്‌സുമാണ് അറിയിച്ചത്. കമ്പനികള്‍ക്ക് തങ്ങള്‍ക്ക് വേണ്ട വിസയുടെ എണ്ണവും രാജ്യവും അടക്കം മുഴുവന്‍ കാര്യങ്ങളും തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ തന്നെ തെരഞ്ഞെടുക്കാന്‍ പുതിയ ഇലക്ട്രോണിക് വിസ സംവിധാനം വഴി സാധിക്കുമെന്ന് തൊഴില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് റിക്രൂട്ട്‌മെന്റ് വകുപ്പ് ഡയറക്ടര്‍ ഫവാസ് അല്‍റൈസ് അറിയിച്ചു.

സ്വകാര്യ മേഖലയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതിന് ശേഷം ആഴ്ചകള്‍ക്കുള്ളില്‍ പുതിയ സംവിധാനം നടപ്പില്‍ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x