Currency

ദോഹ മെട്രോ: ട്രെയിനുകളുടെ ആദ്യ ബാച്ച് എത്തി

സ്വന്തം ലേഖകന്‍Monday, August 21, 2017 5:28 pm

ഖത്തറിന്റെ മഹത്തായ പൈതൃകവും സംസ്‌കാരവും കൂട്ടിയോജിപ്പിച്ചുള്ള മാതൃകയിലാണ് ട്രെയിനുകളുടെ ബോഡി രൂപകല്‍പന ചെയ്തിരിക്കുന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പ്രതീക്ഷിക്കുന്ന ദോഹ മെട്രോ ട്രെയിനുകള്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡ്രൈവറില്ലാത്ത ട്രെയിനുകളിലൊന്നായിരിക്കും.

ദോഹ: ദോഹ മെട്രോക്കായുള്ള ട്രെയിനുകളുടെ ആദ്യ ബാച്ച് ഹമദ് പോര്‍ട്ട് വഴി രാജ്യത്തെത്തിയതായി ഖത്തര്‍ റെയില്‍ കമ്പനി അറിയിച്ചു. ആകെ വേണ്ട 75 ട്രെയിനുകളില്‍ നാലെണ്ണത്തിനാവശ്യമായ 12 കോച്ചുകളാണ് എത്തിയിരിക്കുന്നത്. മൂന്ന് കോച്ചുകള്‍ കൂടിയതാണ് ഒരു ട്രെയിന്‍. ബാക്കി ട്രെയിനുകള്‍ നേരത്തെ നിശ്ചയിച്ച സമയത്തിനുള്ളില്‍ രാജ്യത്തെത്തുമെന്നും 2020 ഓടെ േെമട്രാ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുമെന്നും ഖത്തര്‍ റെയില്‍ കമ്പനി വ്യക്തമാക്കി.

ഖത്തറിന്റെ മഹത്തായ പൈതൃകവും സംസ്‌കാരവും കൂട്ടിയോജിപ്പിച്ചുള്ള മാതൃകയിലാണ് ട്രെയിനുകളുടെ ബോഡി രൂപകല്‍പന ചെയ്തിരിക്കുന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പ്രതീക്ഷിക്കുന്ന ദോഹ മെട്രോ ട്രെയിനുകള്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡ്രൈവറില്ലാത്ത ട്രെയിനുകളിലൊന്നായിരിക്കും. മേഖലയിലെയും ഏറ്റവും വേഗതയേറിയ ട്രെയിനും ദോഹ േെമട്രാ തന്നെയായിരിക്കും.

ഒരു ഗോള്‍ഡ്, ഫാമിലി ക്ലാസും രണ്ട് സാധാരണ ക്ലാസുകളുമടങ്ങിയ മൂന്ന് ബോഗികളാണ് ഒരു ട്രെയിനിലുണ്ടാവുക. ഗോള്‍ഡ് വിഭാഗക്കാര്‍ക്ക് 16 സീറ്റുകളും കുടുംബങ്ങള്‍ക്ക് 26 സീറ്റുകളും നീക്കിവെച്ചിട്ടുണ്ട്. 88 സീറ്റുകളാണ് സാധാരണ കോച്ചുകളിലുള്ളത്. ജപ്പാനിലെ കിങ്കി ഷാറിയോ കമ്പനിയാണ് ദോഹ േെമട്രാക്ക് വേണ്ടിയുള്ള ട്രെയിനുകളും നിര്‍മിച്ച് നല്‍കുന്നത്.

ഖത്തറിനെതിരെ ചുമത്തിയ ഉപരോധത്തിനിടയിലും നിര്‍മാണ പ്രവൃത്തികള്‍ തടസപ്പെടാതിരിക്കാന്‍ ഖത്തര്‍ റെയില്‍ പ്രത്യേകം ശ്രദ്ധ നല്‍കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തില്‍ തന്നെ പരീക്ഷണഓട്ടം നടത്താനാണ് റെയില്‍ കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x