എഴുപതിലധികം ദിവസം നീളുന്ന ഏറ്റവും വലിയ ഖത്തര്‍ സമ്മര്‍ ഫെസ്റ്റിവലിന് (ക്യു.എസ്.എഫ്.) വ്യാഴാഴ്ച തുടക്കമാകും. ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ (ക്യു.ടി.എ.) നേതൃത്വത്തിലാണ് സമ്മര്‍ ഫെസ്റ്റ് നടത്തുന്നത്. ജൂണ്‍ 22-ന് ആരംഭിക്കുന്ന മേള സെപ്റ്റംബര്‍ അഞ്ചുവരെ നീളുന്നതാണ്. ഷോപ്പിങ്, ഹോട്ടല്‍ പ്രമോഷനുകള്‍, തല്‍സമയ വിനോദ പരിപാടികള്‍, സവാരികള്‍, ഗെയിമുകള്‍ തുടങ്ങി മാസങ്ങള്‍ നീളുന്ന ഉത്സവാന്തരീക്ഷമാണ് രാജ്യത്ത് വരുന്നത്.