Currency

ഖത്തറില്‍ പുതിയ ഇവിസ സംവിധാനം ആരംഭിച്ചു

സ്വന്തം ലേഖകന്‍Saturday, June 24, 2017 12:04 pm

പുതിയ രീതിയില്‍ നേരിട്ട് അപേക്ഷിക്കാന്‍ സാധിക്കുന്നതിന് പുറമേ, വിസയുടെ സ്റ്റാറ്റസും ട്രാക്കിംഗും ഓണ്‍ലൈന്‍ വഴി സന്ദര്‍ശകര്‍ക്ക് അറിയാന്‍ സാധിക്കും. സര്‍വീസ് ചാര്‍ജ്ജടക്കം 42 ഡോളറാണ് വിസയുടെ ചാര്‍ജ്ജ്. വിസ കാര്‍ഡോ മാസ്റ്റര്‍കാര്‍ഡോ ഉപയോഗിച്ച് വിസക്ക് പെയ്മന്റ് നടത്താവുന്നതാണ്.

ദോഹ: ടൂറിസ്റ്റ് വിസകള്‍ക്കായി സന്ദര്‍ശകര്‍ക്ക് നേരിട്ട് അപേക്ഷിക്കാന്‍ സാധിക്കും വിധത്തിലുള്ള ഇവിസ സംവിധാനത്തിന് തുടക്കം. ഖത്തര്‍ ആഭ്യന്തരമന്ത്രാലയം, ഖത്തര്‍ എയര്‍വേയ്‌സ്, ഖത്തര്‍ ടൂറിസം അതോറിറ്റി എന്നിവര്‍ ചേര്‍ന്നാണ് ഇവിസ സംവിധാനത്തിന് തുടക്കം കുറിച്ചത്. ഇതോടെ ടൂറിസ്റ്റ് വിസ അപേക്ഷ പ്രക്രിയ പുതിയ സംവിധാനം വഴിയാകും പൂര്‍ത്തിയാകുക. നിലവില്‍ പ്രാരംഭ ഘട്ടത്തിലുള്ള ഇവിസ സംവിധാനം  www.qatarvisaservice.com എന്ന വെബ്‌സൈറ്റിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സന്ദര്‍ശകര്‍ക്ക് ഖത്തറിലേക്ക് എത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ എുപ്പമാക്കുന്നതാണ് പുതിയ ഇവിസ സംവിധാനം. നേരത്തെ ഖത്തര്‍ കേന്ദ്രീകരിച്ചുള്ള അംഗീകൃത ഹോട്ടലുകള്‍ വഴിയോ ടൂര്‍ ഓപറേറ്റര്‍മാര്‍ വഴിയോ ആയിരുന്നു ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ പുതിയ രീതിയില്‍ നേരിട്ട് അപേക്ഷിക്കാന്‍ സാധിക്കുന്നതിന് പുറമേ, വിസയുടെ സ്റ്റാറ്റസും ട്രാക്കിംഗും ഓണ്‍ലൈന്‍ വഴി സന്ദര്‍ശകര്‍ക്ക് അറിയാന്‍ സാധിക്കും.

സര്‍വീസ് ചാര്‍ജ്ജടക്കം 42 ഡോളറാണ് വിസയുടെ ചാര്‍ജ്ജ്. വിസ കാര്‍ഡോ മാസ്റ്റര്‍കാര്‍ഡോ ഉപയോഗിച്ച് വിസക്ക് പെയ്മന്റ് നടത്താവുന്നതാണ്. വിസയ്ക്ക് അപേക്ഷിച്ചതിന് ശേഷം പ്രതികരണം 48 മണിക്കൂറിനുള്ളില്‍ അറിയാനും സാധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x