ദോഹ: രാജ്യത്തെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന ഇനി മുതല്‍ ഇലക്‌ട്രോണിക് സംവിധാനം വഴി മാത്രം. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനം മികവുറ്റതാക്കുന്നതിന്റെ ഭാഗമായാണ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ കൃത്യത ഉറപ്പ് വരുത്തുന്നതിനുള്ള അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഇലക്‌ട്രോണിക് സംവിധാനം വഴി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂവെന്ന് ഖ്യു.സി.എച്ച്. പി അറിയിച്ചിരിക്കുന്നത്.
രാജ്യത്ത് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഡാറ്റാ ഫ്‌ലോ സംവിധാനത്തിലൂടെ തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെ കൃത്യത ബോധ്യപ്പെടുത്തണമെന്ന നിയമം നിലവിലുണ്ട്. എന്നാല്‍ നേരത്തെ ഇതിനായി സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് ബന്ധപ്പെട്ട ഓഫീസുകളില്‍ നല്‍കി അപേക്ഷിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ഇന്നലെ മുതല്‍ ഈ സംവിധാനം പൂര്‍ണമായും ഇലക്‌ട്രോണിക് സംവിധാനത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
ഇതിന് നല്‍കേണ്ട ഫീസും ഇനിമുതല്‍ ഇലക്‌ട്രോണിക് സംവിധാനം വഴി മാത്രമേ നല്‍കാന്‍ കഴിയുകയുള്ളൂ. സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകാരത്തിന് വേണ്ടി സമര്‍പ്പിക്കേണ്ട രീതി ഇന്റ്റര്‍നെറ്റില്‍ ലഭ്യമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.