ദോഹ: ജിസിസി പ്രതിസന്ധി പരിഹരിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്റെ പിന്തുണ പ്രതീക്ഷിക്കുന്നതായി ഖത്തര്‍. ഉപരോധത്തിന്റെ പിന്നിലെ കാരണങ്ങള്‍ ഇപ്പോഴും അവ്യക്തമായി തുടരുന്നതായും ജിസിസിയിലെ പ്രശ്‌നങ്ങള്‍ ജിസിസിക്കുള്ളില്‍ തന്നെ തീരേണ്ടതാണ് എന്ന നിലപാടാണ് ഖത്തറിനുളളതെന്നും വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പറഞ്ഞു. അതിനിടെ പാരീസ്, ലണ്ടന്‍ ഇസ്തംബൂള്‍ തുടങ്ങി വിവിധ യൂറോപ്പ്യന്‍ നാടുകളില്‍ ഉപരോധം നീക്കണമെന്ന ആവശ്യവുമായി പ്രകടനങ്ങള്‍ നടന്നു.
ജര്‍മനിയിലെയും യൂറോപ്പിലെയും സുഹൃത്തുക്കളില്‍ നിന്നും ശക്തമായ പിന്തുണ തങ്ങള്‍ക്ക് ആവശ്യമുണ്ടെന്നും എല്ലാവരും ഒരു മേശക്കു ചുറ്റും ഇരിക്കേണ്ടതുണ്ട് എന്നും ജര്‍മ്മനിയിലെ ഖത്തര്‍ അംബാസഡര്‍ സൗദ് ബിന്‍ അ്ബദുറഹ്മാന്‍ അല്‍ഥാനി പറഞ്ഞു. എന്നാല്‍ ഖത്തര്‍ യുഎഇക്കു നല്‍കുന്ന പ്രകൃതി വാതക വിതരണം നിര്‍ത്താനോ തടസപ്പെടുത്താനോ തങ്ങള്‍ തയാറായിട്ടില്ലെന്നും അന്തരീക്ഷം വഷളാക്കാന്‍ ഉദ്ധേശമില്ലെന്നും അദ്ധേഹം പറഞ്ഞു.
ഇതിനിടെ തുര്‍ക്കിയില്‍ നിന്ന് ഖത്തറിലേക്ക് ഭക്ഷ്യ വിഭവങ്ങളുടെ വരവ് വര്‍ദ്ധിക്കുകയാണ്. ഇതിനകം തുര്‍ക്കി 71 വിമാനങ്ങളിലായി 5000 ടണ്‍ ഭക്ഷ്യ സാധനങ്ങള്‍ ഖത്തറിലെത്തിച്ചു കഴിഞ്ഞു. ഇനി കപ്പല്‍ മാര്‍ഗ്ഗം കൂടി ചരക്കുകളെത്തുമെന്നും, തുര്‍ക്കി വാണിജ്യ സാമ്പത്തികകാര്യ മന്ത്രി നഹാദ് സൈബകി വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.