വിവിധ നിയമലംഘനങ്ങളിലായി 52500 റിയാല്‍ പിഴ ഈടാക്കുകയും 46 ഭക്ഷ്യ സാമ്പിളുകള്‍ കൂടുതല്‍ പരിശോധനക്കായി ലാബിലേക്ക് അയയ്ക്കുകയും ചെയ്തു. കൂടാതെ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷ്യപദാര്‍ഥങ്ങള്‍ അധികൃതര്‍ പിടികൂടി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 901 പട്രോളിംഗാണ് കഴിഞ്ഞ മാസം റയ്യാന്‍ മുനിസിപ്പാലിറ്റി സംഘടിപ്പിച്ചത്.
ഇന്ത്യക്കാരെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും മേഖലയിലെ ഏറ്റവും പുതിയ വിവരങ്ങളും എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ലഭിക്കുന്നതാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. മേഖലയിലെ രാഷ്ട്രീയ സാഹചര്യം എംബസി സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്നും രാജ്യത്തെ ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഖത്തര്‍ അതോറിറ്റികളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.
ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യയുടേത്. എണ്ണവില തകര്‍ച്ച, സ്വദേശിവത്കരണം എന്നിവ മൂലം ഗള്‍ഫ് തൊഴില്‍ മേഖലയില്‍ ഇന്ത്യക്കാര്‍ അഭിമുഖീകരിക്കുന്ന അസ്ഥിര സാഹചര്യം നിലനില്‍ക്കെയാണ് അപ്രതീക്ഷിത പ്രതിസന്ധി.
ദോഹ: ജെറ്റ് എയര്‍വേയ്സ് ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്കുള്ള ബാഗേജ് കുറച്ചു. ദോഹയില്‍ നിന്നു തിരുവനന്തപുരം, കൊച്ചി, എറണാകുളം എന്നിവിടങ്ങളിലെ ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്കുള്ള ബാഗേജാണ് കുറച്ചത്. ബാഗേജ് മുപ്പതില്‍ നിന്ന് 20 കിലോഗ്രാം ആയാണ കുറച്ചിട്ടുള്ളത്. ദോഹയില്‍ നിന്ന് ഇറാന് വഴിയാണ് ഇപ്പോള്‍ ജെറ്റ് എയര്‍വേയ്സ് കേരളത്തിലേക്കു സര്‍വീസ് നടത്തുന്നത്.
രാജ്യത്തും അറബ് മേഖലയിലും ഉള്ളവര്‍ക്ക് ഇന്ന് മിനി മൂണ്‍ പ്രതിഭാസം നഗ്നനേത്രം കൊണ്ട് കാണാന്‍ കഴിയും. വൈകിട്ട് 6.16 മുതലാണ് ഈ ദൃശ്യാനുഭവം സാധ്യമാകുക. ദോഹ സമയം വൈകിട്ട് 4.10ന് ചന്ദ്രന് പൂര്ണാവസ്ഥയിലാകും.
യുഎഇ വ്യോമയാന അതിര്‍ത്തി ഒഴിവാക്കി ഒമാന്‍, ഇറാന്, പാകിസ്ഥാന് വഴിയുള്ള വ്യോമപാതയാണ് വിമാനക്കമ്പനികള്‍ തെരഞ്ഞെടുക്കുന്നത്. ഇതനുസരിച്ച് 45 മിനുട്ട് അധികസമയം യാത്ര ചെയ്യേണ്ടിവരും.
ഖത്തര്‍ എയര്‍വേസിന്റെ കണക്ഷന് സര്‍വിസുകളെ ഉപയോഗിച്ച് ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് നിരവധി പേര് കരിപ്പൂര്‍ വഴി പോകാറുണ്ട്. ഖത്തര്‍ എയര്‍വേസില്‍ ദോഹ വഴിയാണ് ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് പോകാറുള്ളത്. ഇവരെയാണ് പുതിയ തീരുമാനം ബാധിക്കുക.
ഖത്തറില്‍ നിന്ന് സൗദിയിലേക്കുള്ള എല്ലാ ഗതാഗതവും നിര്‍ത്തലാക്കുകയും ഖത്തര്‍ പൗരന്മാര്ക്ക് സൗദി വിടാന്‍ 14 ദിവസത്തെ സമയം അനുവദിച്ചതായും അധികൃതര്‍ അറിയിച്ചു. ഉംറ തീര്‍ത്ഥാടനത്തിന് തടസമുണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു. ഖത്തറിലെ എംബസികളടച്ച രാജ്യങ്ങള്‍, തങ്ങളുടെ ജീവനക്കാരെ ഇവിടെനിന്നു പിന്‍വലിക്കുമെന്നും വ്യക്തമാക്കി.
മലയാളികള്‍ക്ക് പുറമെ മറ്റു സംസ്ഥാനക്കാരും വിദേശ രാജ്യക്കാരുമെല്ലാം ദോഹ ടോപ് കോര്‍ണീഷ് റെസ്റ്റോറന്റിലെ ജീരകകഞ്ഞിയുടെ ആരാധകരാണിന്ന്. ദിവസവും നൂറുകണക്കിനാളുകള്‍ക്ക് സൗജന്യമായി നോമ്പുതുറ ഒരുക്കുന്നവര്‍ കൂടിയാണീ മലയാളി ഹോട്ടലുടമകള്‍.
ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയധികം യാത്രക്കാരുടെ കുറവ് ഗള്‍ഫ്-യു.എസ്. റൂട്ടിലുണ്ടാകുന്നത്. മധ്യപൂര്‍വ മേഖലയില്‍ നിന്ന് അമേരിക്കയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിരോധത്തിന് ശേഷം 2.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അയാട്ടയുടെ റവന്യൂ പാസഞ്ചര്‍ കിലോമീറ്റര്‍ അടിസ്ഥാന പ്രകാരമാണിത്.