Currency

പ്രകൃതിവാതക ഉല്‍പ്പാദനം, റാസ് ഗ്യാസ് ഖത്തര്‍ ഗ്യാസില്‍ ലയിച്ചു

സ്വന്തം ലേഖകന്‍Tuesday, December 13, 2016 11:21 am

റാസ് ഗ്യാസുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇനി മുതല്‍ ഖത്തര്‍ ഗ്യാസിന് കീഴിലായിരിക്കും നടക്കുക. രണ്ട് കമ്പനിക്ക് പകരം ഇനി മുതല്‍ ഒരു കമ്പനി മാത്രമേ ഉണ്ടാവുകയുള്ളൂ.

ദോഹ: പ്രകൃതിവാതക ഉല്‍പ്പാദന രംഗത്ത് ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയായ റാസ്ഗ്യാസും ഖത്തര്‍ ഗ്യാസ് ഓപ്പറേറ്റിംഗ് കമ്പനിയും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഖത്തറിലെ എണ്ണ, പ്രകൃതി വാതക കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഖത്തര്‍ പെട്രോളിയും പ്രസിഡന്റും സി.ഇ.ഒയുമായ സഅദ് ശരീദ അല്‍ കഅബി ഖത്തര്‍ പെട്രോളിയം ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ലയനനീക്കം പ്രഖ്യാപിച്ചത്. റാസ് ഗ്യാസുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇനി മുതല്‍ ഖത്തര്‍ ഗ്യാസിന് കീഴിലായിരിക്കും നടക്കുക. രണ്ട് കമ്പനിക്ക് പകരം ഇനി മുതല്‍ ഒരു കമ്പനി മാത്രമേ ഉണ്ടാവുകയുള്ളൂ. പ്രകൃതി വാതക മേഖലയില്‍ ഖത്തര്‍ നിലനിര്‍ത്തി പോരുന്ന പ്രമുഖ സ്ഥാനം തുടര്‍ന്നും നിലനിര്‍ത്തുന്നതിനും പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ലയനം ഗുണം ചെയ്യുമെന്നും സഅദ് ശരീദ അല്‍ കഅബി വ്യക്തമാക്കി.

ഇരു കമ്പനികളും ഒന്നാകുന്നതോടെ വലിയ തോതില്‍ കമ്പനിയുടെ പ്രവര്‍ത്തനം വിപുലപ്പെടും. രാജ്യത്തിന്റെ വികസനത്തിനനുസരിച്ചുള്ള നിര്‍മാണവും കയറ്റുമതിയും കൂടുതല്‍ മെച്ചപ്പെടുത്താന്‍ പുതിയ സംവിധാനം നടപ്പിലാകുന്നതോടെ സാധിക്കുമെന്നും സഅദ് അല്‍കഅബി അഭിപ്രായപ്പെട്ടു. ഇരു കമ്പനികള്‍ ഒന്നാകുന്നതോടെ നൂറ്കണക്കിന് ദശലക്ഷം ഡോളര്‍ വര്‍ഷത്തില്‍ ലാഭിക്കാന്‍ കഴിയും. ചെലവ് ചുരുക്കി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യം ഇതിന് പിന്നിലുണ്ടെന്നും മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഉല്‍പാദക രാജ്യമാവുകയെന്നതാണ് രാജ്യത്തിന്റെ ലക്ഷ്യം. അതിനുള്ള ശ്രമമാണ് നടക്കുന്നത്. 1984 ലാണ് പ്രകൃതി വാതക മേഖലയില്‍ ചുവട് വെച്ച് കൊണ്ട് ഖത്തര്‍ ഗ്യാസ് നിലവില്‍ വരുന്നത്.

രാജ്യാന്തര തലത്തില്‍ പിന്നീട് ഏറ്റവും അധികം പ്രകൃതി വാതകം ഉല്‍പാദിപ്പിക്കുന്ന കമ്പനികളിലൊന്നായി ഖത്തര്‍ ഗ്യാസ് മാറി. പ്രതിവര്‍ഷം 42 ദശലക്ഷം ടണ്‍ ഗ്യാസ് ഖത്തര്‍ ആണ് ഉല്‍പാദിപ്പിക്കുന്നത്. 2001 ലാണ് റാസ് ഗ്യസ് നിലവില്‍ വരുന്നത്. വര്‍ഷത്തില്‍ 37 മില്യന്‍ ടണ്‍ പ്രകൃതി വാതകമാണ് റാസ് ഗ്യാസ് ഉത്പ്പാദിപ്പിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

11 thoughts on “പ്രകൃതിവാതക ഉല്‍പ്പാദനം, റാസ് ഗ്യാസ് ഖത്തര്‍ ഗ്യാസില്‍ ലയിച്ചു”

  1. Thank you a lot for sharing this with all people you really
    realize what you’re talking about! Bookmarked.
    Kindly additionally visit my website =). We may have a hyperlink alternate agreement among us

  2. Dorris says:

    I like what you guys are usually up too. This kind of clever work and reporting!
    Keep up the very good works guys I’ve included you guys to our blogroll.

Comments are closed.

Top
x