
ഖത്തര്‍: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അല്‍സദ്ദിലെ ദര്‍ബ് സായി മൈതാനിയിലൊരുക്കിയ ആഘോഷ കൂടാരങ്ങളില്‍ സന്ദര്‍ശകരുടെ തിരക്ക്. ഡിസംബര്‍ 18ന് നടക്കുന്ന ദേശീയ ദിനാഘോഷത്തിലേക്ക് രാജ്യത്തെ ജനങ്ങളെ സജ്ജരാക്കാനായി ദര്‍ബ് സായിയില്‍ നേരത്തെ തന്നെ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. പാരമ്പര്യ വിനോദങ്ങള്‍ക്കും അമ്യൂസ്‌മെന്റ് വിസ്മയങ്ങള്‍ക്കും ഇടം നല്‍കുന്ന ദര്‍ബ് സായിയില്‍ ഡിസംബര്‍ 20 വരെ ആഘോഷങ്ങള്‍ നടക്കും.
രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന വിനോദ പരിപാടികള്‍ക്ക് പുറമെ, അറബ് പാരമ്പര്യ ജീവിതരീതികള്‍ പരിചയപ്പെടാനും ദര്‍ബ് സായിയില്‍ അവസരമുണ്ട്. കുട്ടികള്‍ക്കായി കുതിര സവാരിയും അമ്യൂസ്‌മെന്റ് റൈഡുകളുമൊരുക്കിയ ആഘോഷ നഗരിയില്‍ സ്വദേശി കുടുംബങ്ങളുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
സ്വദേശികള്‍ കൂടുതലായെത്തിയ ആദ്യ ദിവസങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ പ്രവാസി കുടുംബങ്ങളും ദര്‍ബ്‌സായി ആഘോഷനഗരിയില്‍ ഉല്ലസിക്കാനായെത്തുന്നു. വൈകുന്നേരം മൂന്ന് മണിയോടെ സജീവമാകുന്ന ഉല്ലാസ കൂടാരങ്ങള്‍ രാത്രിയോടെ ജനത്തിരക്കാവും. രാത്രി 10 മണി വരെയാണ് പരിപാടികള്‍ നടക്കുക. പാട്ടും താളമേളവും പരമ്പരാഗത നൃത്തവുമെല്ലാം കൊണ്ട് വര്‍ണാഭമായ ദേശീയദിനാഘോഷത്തിനാണ് ദര്‍ബ് അല്‍ സായി സാക്ഷിയാകുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hello to all, it’s genuinely a pleasant for me to pay a
visit this web site, it includes helpful Information.
I’ve been exploring for a bit for any high-quality articles or blog
posts on this kind of space . Exploring in Yahoo I ultimately
stumbled upon this web site. Reading this information So i
am satisfied to convey that I’ve a very excellent uncanny feeling I came upon exactly what I needed.
I most for sure will make sure to do not disregard this web site and provides
it a look regularly.