ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച പൊതുഗതാഗത സംവിധാനങ്ങള്‍ കര്‍ശനമായ നിബന്ധനകളോടെ സെപ്തംബര്‍ ഒന്ന് മുതല്‍ പുനരാരംഭിക്കും. ആകെ ശേഷിയുടെ മുപ്പത് ശതമാനം യാത്രക്കാരെ മാത്രമേ വാഹനങ്ങളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കൂടാതെ ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസുള്ളവരെ മാത്രമേ യാത്രക്ക് അനുവദിക്കൂ തുടങ്ങി യാത്രക്കായി കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ ഗതാഗതമന്ത്രാലയം പുറത്തിറക്കി.
ഖത്തറുമായുണ്ടാക്കിയ എയര്‍ബബിള്‍ കരാര്‍ ഇന്ത്യ പുതുക്കി. ഇതോടെ ഒക്ടോബര്‍ 31 വരെ ഖത്തര്‍ വിസയുള്ള ഇന്ത്യക്കാര്‍ക്ക് പ്രത്യേക വ്യവസ്ഥകള്‍ പാലിച്ച് ഖത്തറിലേക്ക് മടങ്ങാന്‍ കഴിയും. ഇതിനിടയില്‍ സാധാരണ സര്‍വീസുകള്‍ പുനസ്ഥാപിക്കുകയാണെങ്കില്‍ അത് വരെയായിരിക്കും കരാര്‍.
സെപ്റ്റംബര്‍ 1 മുതല്‍ ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി. കോവിഡ്-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ 4ാം ഘട്ടം സെപറ്റംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ഇളവുകള്‍. സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളില്‍ 80 % ജീവനക്കാര്‍ ഹാജരായാല്‍ മതിയെന്ന വ്യവസ്ഥ തുടരും.
ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ (JEE)യുടെ ഖത്തറിലെ സെന്റര്‍ ബിര്‍ള പബ്ലിക് സ്കൂള്‍ ആയിരിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ഖത്തര്‍ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്തംബര്‍ 2,3 തിയതികളിലാണ് പരീക്ഷ നടക്കുന്നത്.
സര്‍ക്കാര്‍ ഏകീകൃത സേവന കേന്ദ്രങ്ങളില്‍ ഈ മാസം 23 മുതല്‍ ഈ രണ്ട് സേവനങ്ങളുടെ ലഭ്യതയും റദ്ദാക്കും. പകരം മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി സേവനങ്ങള്‍ ലഭിക്കും. അടുത്തിടെ മന്ത്രാലയം ആരംഭിച്ച രണ്ട് പുതിയ ഓണ്‍ലൈന്‍ സേവനങ്ങളില്‍ ഒന്നാണ് പ്രഫഷന് മാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കല്‍.
സെപ്റ്റംബര്‍ 2, 3 തീയതികളിലായി പരീക്ഷ എഴുതാന്‍ കാത്തിരിക്കുന്നത് നൂറിലധികം വിദ്യാര്‍ത്ഥികളാണ്. മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും ആരോഗ്യ സുരക്ഷ ഉറപ്പാക്കി കോവിഡ്-19 പ്രോട്ടോക്കോള്‍ പ്രകാരം പരീക്ഷ നടത്താനുള്ള സൗകര്യം സ്കൂളുകളില്‍ നല്കാന് തയാറാണെന്ന് എംബസി അധികൃതരെ അറിയിച്ചതായി ഇന്ത്യന്‍ സ്കൂളുകളുടെ ഭാരവാഹികളും വ്യക്തമാക്കി.
പുതിയ തീരുമാനമനുസരിച്ച് ഒരു ക്ലാസ് റൂമിന്റെ മൊത്തം ശേഷിയുടെ മുപ്പത് ശതമാനം കുട്ടികള്‍ മാത്രമേ ഒരു ദിവസം ക്ലാസില്‍ ഹാജരാകാവൂ. ബാക്കിയുള്ളവര്‍ വീടുകളിലിരുന്ന് നിലവിലുള്ളത് പോലെ ഓണ്‍ലൈന്‍ ക്ലാസുകളെ തന്നെ ആശ്രയിക്കണം. 15 കുട്ടികളിലധികം ഒരു ക്ലാസ് മുറിയില്‍ ഉണ്ടാകാന്‍ പാടില്ല. അങ്ങനെ വരുമ്പോള്‍ ഒരു വിദ്യാര്‍ത്ഥി ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ സ്കൂളിലെത്തേണ്ടതുള്ളൂ.
നിലവിലെ സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഡിസംബര്‍ വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണമെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. അധ്യയന വര്‍ഷത്തേക്കാള്‍ കുട്ടികളുടെ ആരോഗ്യസുരക്ഷയാണ് വലുതെന്ന് രക്ഷിതാക്കള്‍ പറയുന്നു.
സെപ്റ്റംബര്‍ ഒന്നു മുതല്‍ 29 കെജി സ്കൂളുകള്‍ക്ക് പ്രവര്‍ത്തനം തുടങ്ങാന്‍ അനുമതി. ഭരണനിര്‍വഹണ തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയമാണ് അനുമതി നല്‍കിയത്. കോവിഡ് മുന്‍കരുതല്‍, പ്രതിരോധ വ്യവസ്ഥകള്‍ പാലിക്കുന്ന കെജികള്‍ക്കും സ്കൂളുകള്‍ക്കും മാത്രമാണ് അനുമതി. അനുമതി നല്കുന്ന മുഴുവന്‍ നഴ്സറികളുടെയും പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും.
വാഹന ഗതാഗതം സുഗമമാക്കി ഖത്തറിലെ ദുഹെയ്ല്‍ അല്‍ ഗരാഫ പാലം പൊതുമരാമത്ത് വകുപ്പ് (അഷ്ഗാല്‍) ഗതാഗതത്തിനായി തുറന്നു. ദുഹെയ്ല്‍ ഇന്റര്‍ചേഞ്ചിലെ ഗതാഗത സിഗ്നലുകളുടെ ഭാഗങ്ങളും തുറന്നിട്ടുണ്ട്. 400 മീറ്റര്‍ നീളത്തില്‍ 3 വരികളിലായുള്ള ഇരട്ട കാര്യേജ് വേ പാലത്തിന് മണിക്കൂറില്‍ ഇരു വശങ്ങളിലേക്കും 12,000 വാഹനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്.