
ദോഹ: സെപ്റ്റംബര്‍ ഒന്നു മുതല്‍ 29 കെജി സ്കൂളുകള്‍ക്ക് പ്രവര്‍ത്തനം തുടങ്ങാന്‍ അനുമതി. ഭരണനിര്‍വഹണ തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയമാണ് അനുമതി നല്‍കിയത്. കോവിഡ് മുന്‍കരുതല്‍, പ്രതിരോധ വ്യവസ്ഥകള്‍ പാലിക്കുന്ന കെജികള്‍ക്കും സ്കൂളുകള്‍ക്കും മാത്രമാണ് അനുമതി. അനുമതി നല്കുന്ന മുഴുവന്‍ നഴ്സറികളുടെയും പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും.
കോവിഡ്-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ നാലാമത്തെയും അവസാനത്തെയും ഘട്ടത്തിന് സെപ്റ്റംബര്‍ ഒന്നിന് തുടക്കമാകുന്നതോടെ രാജ്യത്തെ മുഴുവന്‍ സ്കൂളുകളും കെജികളും തുറക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.