Currency

ഈ വര്‍ഷം ഓണ്‍ലൈന്‍ ക്ലാസ് മാത്രം മതിയെന്ന് രക്ഷിതാക്കള്‍

സ്വന്തം ലേഖകന്‍Tuesday, August 18, 2020 5:47 pm

ദോഹ: ഈ വര്‍ഷം സ്‌കൂള്‍ തുറക്കുന്നത് ഉചിതമല്ലെന്ന നിലപാടില്‍ രക്ഷിതാക്കള്‍. രാജ്യം കോവിഡ്-19 വിമുക്തമാകുന്നതു വരെ ഓണ്‍ലൈന്‍ ക്ലാസ് തുടരണമെന്നും ആവശ്യം. നിലവിലെ സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഡിസംബര്‍ വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണമെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. അധ്യയന വര്‍ഷത്തേക്കാള്‍ കുട്ടികളുടെ ആരോഗ്യസുരക്ഷയാണ് വലുതെന്ന് രക്ഷിതാക്കള്‍ പറയുന്നു.

പ്രത്യേകിച്ചും കിന്റര്‍ഗാര്‍ട്ടന്‍, പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്കിടയില്‍ അകലം പാലിക്കല്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാട്ടുന്നു. സെപ്റ്റംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കാനിരിക്കെ ഇതു സംബന്ധിച്ച് പ്രാദേശിക പത്രമായ ദ പെനിന്‍സുല സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ആരംഭിച്ച ഓണ്‍ലൈന്‍ സര്‍വേയിലാണ് രക്ഷിതാക്കളുടെ പ്രതികരണം.

കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കിയ ശേഷമേ സ്‌കൂള്‍ തുറക്കല്‍ നടപ്പാക്കൂകയുള്ളുവെന്ന മന്ത്രാലയത്തിന്റെ പ്രസ്താവന രക്ഷിതാക്കള്‍ക്ക് ആശ്വാസകരമായിട്ടുണ്ട്. സ്‌കൂള്‍ തുറക്കല്‍ മാറ്റിവെക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിനോട് ആവശ്യപ്പെടണമെന്ന് രക്ഷിതാക്കളും മിക്ക സ്‌കൂള്‍ മാനേജ്മെന്റുകളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x