Currency

Qatar

ഖത്തറില്‍ തുല്ല്യത സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഓണ്‍ലൈനിലും; 24 മണിക്കൂറിനകം സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും

ഖത്തറില്‍ ഉന്നത വിദ്യാഭ്യാസത്തിനും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറാനും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ തുല്യത സര്‍ട്ടിഫിക്കറ്റ് ഇനി ഓണ്‍ലൈന്‍ വഴിയും ലഭ്യമാകും. ആഴ്ച്ചയില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സംവിധാനമാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളിലെ സിലബസ് പഠിച്ചവര്‍ക്കോ സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്കോ ഖത്തറിലെ സര്ക്കാര്‍ സ്ഥാപനങ്ങളിലേക്ക് മാറണമെങ്കില്‍ പ്രത്യേക തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജഫോണ്‍ കോളുകള്‍; മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

എംബസിയില്‍ നിന്നാണെന്ന തരത്തില്‍ പലര്‍ക്കും ഇത്തരം കോളുകള്‍ വരുന്നുണ്ട്. ഇത് തീര്‍ത്തും വ്യാജമാണെന്നും ഇത്തരത്തിലുള്ള ഒരു കോളും എംബസി ഓഫീസില്‍ നിന്നുണ്ടായിട്ടില്ലെന്നും വ്യാജ ഫോണ്‍കോളുകള്‍ക്കെതിരെ പ്രവാസികള്‍ ജാഗ്രത പാലിക്കണമെന്നും ഇന്ത്യന്‍ എംബസി പറഞ്ഞു. പാസ്‌പോര്‍ട്ട് നമ്പര്‍, ഖത്തരി ഐഡി നമ്പര്‍, പാന്‍ കാര്‍ഡ് തുടങ്ങി വിശദാംശങ്ങളൊന്നും ഇത്തരക്കാര്‍ക്ക് നല്‍കരുതെന്നും പകരം വിളിച്ച നമ്പര്‍ മനസ്സിലാക്കി എംബസി അധികൃതര്‍ക്ക് കൈമാറണമെന്നും ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു.

Top
x