Currency

ഗോ എയര്‍ മുംബൈ- ദോഹ സര്‍വീസ് മാര്‍ച്ച് 19 മുതല്‍

സ്വന്തം ലേഖകന്‍Sunday, February 9, 2020 1:49 pm

ദോഹ: ഗോ എയര്‍ മുംബൈയില്‍ നിന്ന് ദോഹയിലേക്ക് നേരിട്ട് സര്‍വീസിന് ഒരുങ്ങുന്നു. മാര്‍ച്ച് 19 മുതല്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് ആദ്യ സര്‍വീസ് തുടങ്ങും. മുംബൈയില്‍ നിന്ന് വൈകിട്ട് 5.50 ന് പുറപ്പെടുന്ന ജി8-7വിമാനം പ്രാദേശിക സമയം 7.30ന് ദോഹയിലെത്തും.

ദോഹയില്‍ നിന്ന് രാത്രി 8.30ന് പുറപ്പെടുന്ന ജി8-8 വിമാനം മുംബൈയില്‍ പുലര്‍ച്ചെ 2.40ന് എത്തും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി ഗോ എയര്‍ വെബ്സൈറ്റില്‍ പ്രഖ്യാപിച്ചു. നിലവില്‍ ഖത്തര്‍ എയര്‍വേയ്സ്, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ വിമാനങ്ങള്‍ മാത്രമാണ് ദോഹയില്‍ നിന്ന് സര്‍വീസ് നടത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x