Currency

ഖത്തറില്‍ തണുപ്പ് കനത്തു; മഴയ്ക്ക് സാധ്യത

സ്വന്തം ലേഖകന്‍Saturday, February 1, 2020 12:47 pm

ദോഹ: രാജ്യത്ത് ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 6 ഡിഗ്രി സെല്‍ഷ്യസ്. അബു സമ്രയില്‍ 6 ഡിഗ്രി താപനില രേഖപ്പെടുത്തിയപ്പോള്‍ തുരായ്ന, കരാന, മിസൈദ്, ഷഹാനിയ, ജുമൈല എന്നിവിടങ്ങളില്‍ 7 ഡിഗ്രിയും രേഖപ്പെടുത്തി.

അതേസമയം ഇന്നലെ രേഖപ്പെടുത്തിയ കൂടിയ താപനില 24 ഡിഗ്രി സെല്‍ഷ്യസാണ്. ചിലയിടങ്ങളില്‍ 10,11,12 എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്. ഇന്ന് പകല്‍സമയം മഴയ്ക്ക് സാധ്യതയുണ്ട്. രാത്രിയോടെ തണുപ്പ് കനക്കും. കാറ്റിന്റെ വേഗം മണിക്കൂറില്‍ 3 മുതല്‍ 12 നോട്ടിക് മൈല്‍ ആയിരിക്കും. ചിലയിടങ്ങളില്‍ 15 നോട്ടിക് മൈല്‍ വേഗത്തില്‍ കാറ്റ് വീശും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x