Currency

നിരീക്ഷണത്തിലുള്ളവര്‍ക്കും കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ഖത്തര്‍ ആരോഗ്യമന്ത്രാലയം

സ്വന്തം ലേഖകന്‍Tuesday, February 4, 2020 11:03 am

ദോഹ: ഖത്തറില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് കൂടി കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ രോഗസംശയമുണ്ടായിരുന്ന ഇരുപത്തിയഞ്ച് പേരും രോഗബാധിതരല്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഖത്തറില്‍ നിന്ന് ചൈനയിലേക്കും തിരിച്ചും യാത്ര ചെയ്ത ഇരുപത്തിയഞ്ച് പേരെയാണ് കൊറോണ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

ഇതില്‍ ഇരുപത്തിമൂന്ന് പേരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സംശയമുണ്ടായിരുന്ന ബാക്കി രണ്ട് പേര്‍ കൂടി രോഗ ബാധിതരല്ലെന്ന് വിദഗ്ദ്ധ പരിശോധനയില്‍ തെളിഞ്ഞതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഏറ്റവും മികച്ചതും നൂതനവുമായ പ്രതിരോധ സംവിധാനങ്ങളാണ് കൊറോണക്കെതിരെ സജ്ജമാക്കിയിരിക്കുന്നതെന്നും ആരോഗ്യമന്ത്രാലയത്തിലെ പകര്‍ച്ചവ്യാധി ചികിത്സാ വിഭാഗം തലവന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ഖല്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x