അപേക്ഷകര്‍ കുടുംബത്തെ പരിപാലിക്കാന്‍ പ്രാപ്തരാണോ എന്നത് ഉറപ്പാക്കാന്‍ അപേക്ഷകന്റെ ജോലി, ശമ്പളം, താമസ സൗകര്യം എന്നിവ വിലയിരുത്തിയാണ് കുടുംബ വീസ അനുവദിക്കുന്നത്. വര്‍ഷം തോറും കുടുംബ റസിഡന്റ്സി പെര്‍മിറ്റിനുള്ള അപേക്ഷകള്‍ വര്‍ധിച്ചു വരികയാണ്. 2018 ല്‍ 40,160 അപേക്ഷകള്‍ അനുവദിച്ചു. 2017ല്‍ ഇത് 39,612 ആയിരുന്നു.