
ദോഹ: ലൈസന്‍സ് ഇല്ലാത്ത 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ ഗതാഗത വകുപ്പില്‍ നിന്ന് ഇളവ് ലഭിക്കില്ല. നിയമലംഘകരെ പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കും. ഗതാഗത വകുപ്പ് മാധ്യമബോധവത്കരണ വിഭാഗം ഉപമേധാവി കേണല്‍ ജാബിര്‍ മുഹമ്മദ് റാഷിദ് ഉദൈബയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സ്‌കൂളുകളുടെ പരിസരത്താണ് ഇത്തരത്തിലുള്ള നിയമലംഘനങ്ങളധികവും നടക്കുന്നത്. ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുകയെന്നത് വലിയ കുറ്റകൃത്യമാണ്. നിയമലംഘനം പിടിക്കപ്പെട്ടാല്‍ കുട്ടികളെ ജുവൈനല്‍ പൊലീസിലേക്കും പിന്നീട് പബ്ലിക് പ്രോസിക്യൂഷനിലേക്കും കൈമാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കുറ്റകൃത്യം പിടിക്കപ്പെട്ടാല്‍ കുട്ടികളുടെ രക്ഷിതാക്കളും അന്വേഷണം നേരിടേണ്ടി വരും. വാഹനത്തിന്റെ കൈകാര്യം മാതാപിതാക്കളുടെ ഉത്തരവാദിത്തത്തിലാണെന്നും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.