Currency

ഖത്തര്‍ എയര്‍വേയ്സ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Sunday, October 20, 2019 1:25 pm

ദോഹ: യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് പ്രത്യേക ഓഫര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചു. ഇക്കോണമി, ബിസിനസ് ക്ലാസ് ടിക്കറ്റുകളിലാണ് ഓഫറുകള്‍ നല്‍കുന്നത്. ഡിസംബര്‍ 11ന് ദോഹയില്‍ ആരംഭിക്കുന്ന ഫിഫ ക്ലബ് ലോകകപ്പ് മത്സരം കാണാനായാണ് യാത്രക്കാര്‍ക്ക് ഓഫര്‍. ഡിസംബര്‍ 11 മുതല്‍ 21 വരെയാണ് മല്‍സരം.

യാത്രയ്ക്ക് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ദോഹയില്‍ വന്നിറങ്ങി പോകത്തക്ക വിധം അവധിക്കാലം നീട്ടിയെടുത്താല്‍ മത്സരം കാണാനുള്ള ടിക്കറ്റുകള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്സൈറ്റ്: qatarairways.com/FCWC2019 സന്ദര്‍ശിക്കുക. ഓഫര്‍ സംബന്ധിച്ച് ‘മേക്ക് ഖത്തര്‍ യുവര്‍ ഗോള്‍’ എന്ന തലക്കെട്ടില്‍ ആഗോള ടിവി ക്യാംപെയ്നും ഖത്തര്‍ എയര്‍വേയ്സ് ആരംഭിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x