ജെറ്റ് എയര്‍വേയ്സ്- ഇത്തിഹാദ് മാതൃകയില്‍ പങ്കാളിത്തം ഉറപ്പാക്കാനാണ് ഇരു സ്ഥാപനങ്ങളും തയ്യാറെടുക്കുന്നത്. ഇതോടെ ദോഹ ഉള്‍പ്പെടെ ഇന്‍ഡിഗോയുടെ വിവിധ രാജ്യാന്തര സര്‍വീസുകള്‍ക്ക് ഖത്തര്‍ എയര്വേയ്സിന്ന്റെ അത്യാധുനിക വിമാനങ്ങള്‍ ഉപയോഗിക്കാന്‍ ധാരണയാകും. ഒപ്പം കൂടുതല്‍ പുതിയ സര്‍വീസുകള്‍ തുടങ്ങാനും ഇന്‍ഡിഗോയ്ക്ക് പദ്ധതിയുണ്ട്.
പകര്‍ച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവയ്പ് നല്കുന്ന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. രാജ്യത്തെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കീഴിലെ ആശുപത്രികള്‍ എന്നിവ കൂടാതെ 3 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 6 അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 43 സ്വകാര്യ ക്ലിനിക്കുകളിലും പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കും.
കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനങ്ങള്‍ ഗതാഗത നിയമലംഘനം നടത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ക്രോസിങ് പോയിന്റുകളില്‍ റഡാറുകള്‍ സ്ഥാപിക്കും. വൈകാതെ പുതിയ റഡാറുകള്‍ സ്ഥാപിക്കുമെന്ന് ഗതാഗത ഡയറക്ടറേറ്റിലെ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് സാദ് അല്‍ ഖര്‍ജി പറഞ്ഞു.
മിസൈമിര്‍ ഇന്റര്‍ചേഞ്ചിലെ പുതിയ അടിപ്പാത പൊതുമരാമത്ത് വകുപ്പ് (അഷ്ഗാല്‍) ഗതാഗതത്തിനായി തുറന്നു. 220 മീറ്റര്‍ നീളുന്ന അണ്ടര്‍ പാസാണ് തുറന്നത്. മണിക്കൂറില്‍ 1,500 വാഹനങ്ങളെ ഉള്‍ക്കൊളളാന്‍ ശേഷിയുള്ളതാണ് പുതിയ അടിപ്പാതകള്‍. 3 തട്ടുകളിലായുള്ള മിസൈമിര്‍ ഇന്റര്‍ചേഞ്ചിലെ 9 അണ്ടര്‍പാസുകളില്‍ ആദ്യത്തേതാണ് തുറന്നത്.
രാജ്യത്തിന്റെ പൊതുഗതാഗത സംവിധാനം ‘ഹൈ ടെക്’ ആക്കുന്നതിന് ഏകീകൃത ടിക്കറ്റിങ് സംവിധാനം നടപ്പാക്കാനൊരുങ്ങി അധികൃതര്‍. അടുത്തവര്‍ഷത്തോടെ പുതിയ സംവിധാനം നടപ്പാക്കുകയാണ് ലക്ഷ്യം. ടിക്കറ്റ് വിതരണവും നിരക്ക് ഈടാക്കുന്നതും ഉള്‍പ്പെടെയുള്ള സമഗ്രമായ ഓട്ടമേറ്റഡ് സംവിധാനമാണ് നടപ്പാക്കുക.
ഡിജിറ്റല്‍ രംഗത്ത് അവരുടെ സാന്നിധ്യം ഉറപ്പുവരുത്തുകയും ജീവിതശൈലി മെച്ചപ്പെടുത്തുകയുമാണ് പദ്ധതിവഴി ലക്ഷ്യമിടുന്നത്. മൂന്നുവര്‍ഷ കാലയളവിലേക്കാണ് പദ്ധതിയുടെ അടുത്തഘട്ടം നടപ്പാക്കുന്നത്. തൊഴിലാളികള്‍ക്കിടയില്‍ ഏറെ പ്രചാരത്തിലുള്ള അഞ്ചു ഭാഷകളിലായി ഹുകൂമി വെബ്സൈറ്റില്‍ ആയിരത്തോളം പുതിയ ഉള്ളടക്കങ്ങള്‍ രൂപപ്പെടുത്തുകയാണ് പുതിയ ഘട്ടത്തില്‍.
ബി റിങ് റോഡിന്റെ അല്‍ റൂഫ ഇന്റര്‍ സെക്ഷന്‍ (സന ഇന്റര്‍ സെക്ഷന്‍) മുതല്‍ അല്‍ ദോഹ അല്‍ ജദീദ ഇന്റര്‍ സെക്ഷന്‍ വരെയുള്ള ഭാഗത്തെ ഗതാഗതമാണ് ഇതര റോഡിലേക്ക് മാറ്റിയത്. ഗതാഗത വകുപ്പിന്റെ സഹകരണത്തോടെ 3 മാസത്തേക്കാണു നിയന്ത്രണമെന്നു പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
ദോഹ മെട്രോ പുതിയ മെട്രോ ലിങ്ക് ബസ് റൂട്ടുകള്‍ ആരംഭിച്ചു. കോര്‍ണിഷ് മെട്രോ സ്റ്റേഷനും അല്‍ ജസീറ മീഡിയ നെറ്റ് വര്‍ക്ക് ഓഫിസിനും ഇടയില്‍ ആണ് പുതിയ എം143 മെട്രോ ലിങ്ക് ബസ് സര്‍വീസ് തുടങ്ങിയത്. ദോഹ മെട്രോയുടെ യാത്രക്കാര്‍ക്കായി ആരംഭിച്ച ബസുകളാണ് മെട്രോ ലിങ്ക് ബസുകള്‍.
ഇന്നും നാളെയും കനത്ത കാറ്റിനു സാധ്യതയെന്നു കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പകല്‍ താപനില 27നും 33 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. ചൂട് താരതമ്യേന കൂടുതലായിരിക്കും. പൊടിക്കാറ്റുണ്ടാകും. ചിലയിടങ്ങളില്‍ ആകാശം മേഘാവൃതമായിരിക്കും. ചില സമയങ്ങളില്‍ വടക്ക്-പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 22 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ വീശും.
ഒരു ദിശയിലേക്ക് 2 വരി പാതകളുമായി 5 പാലങ്ങളും ഒരു ദിശയിലേക്ക് ഒറ്റവരി പാതകളുള്ള 4 പാലങ്ങളുമാണ് സബാഹ് അല്‍ അഹമ്മദ് കോറിഡോര്‍ പദ്ധതിയിലുള്ളത്. 9 പാലങ്ങളില്‍ ആദ്യത്തേതാണ് ശനിയാഴ്ച തുറക്കുന്നത്. ഉം ലഖ്ബ ഇന്റര്‍ചേഞ്ചിന്റെ നിര്‍മാണ പുരോഗതികള്‍ കഴിഞ്ഞ ദിവസം പൊതുമരാമത്ത് അധികൃതര്‍ വിലയിരുത്തിയിരുന്നു. ഇന്റര്‍ ചേഞ്ചിന്റെ 75 ശതമാനം ജോലികളും പൂര്‍ത്തിയായി.