ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ വന്നുപോയ വിമാനങ്ങളുടെ എണ്ണം 60,135 ആണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.44 ശതമാനമാണ് വര്‍ധന. ജൂലൈയില്‍ 20,094, ഓഗസ്റ്റില്‍ 20,361, സെപ്റ്റംബറില്‍ 19,680 വിമാനങ്ങളാണ് വന്ന് പോയത്. നൂതന സാങ്കേതികവിദ്യയാണ് വിമാനത്താവളത്തിലുള്ളത്. തിരക്കേറിയ സമയങ്ങളില്‍ 6,000 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് സുരക്ഷാ കൗണ്ടറുകള്‍.