റോബട്ടിക് ശസ്ത്രക്രിയ ഉപയോഗിച്ചാണ് മുഴകള്‍ നീക്കം ചെയ്യുന്നത്. സിദ്ര മെഡിസിനിലെ ഗൈനക്കോളജി വിഭാഗമാണ് പുതിയ ക്ലിനിക്കല്‍ മള്‍ടിഡിസിപ്ലിനറി സേവനം നല്കുന്ന ഫൈബ്രോയിഡ് കേന്ദ്രം തുറന്നത്. ഇതോടെ ഗര്‍ഭാശയ മുഴകള്‍ നീക്കുന്നതിന് റോബട്ടിക് മൈമെക്ടമി സേവനം നല്കുന്ന മേഖലയിലെ ഏക ആശുപത്രിയായി സിദ്ര മെഡിസിന് മാറി.
വെസ്റ്റ്ബേയില്‍ പാര്‍ക്കിങ് സൗകര്യത്തിനായി മാത്രം രണ്ട് കെട്ടിടങ്ങള്‍ ഒരുക്കും. മള്‍ട്ടി സ്റ്റോറേജ് പാര്‍ക്കിങ് ശേഷിയുള്ള ഇവിടം 1400 കാറുകള്‍ക്ക് കൂടി പാര്‍ക്കിങ് സൗകര്യം ഒരുക്കും. ഇതിനുപുറമെ, ദോഹ സെന്‍ട്രലില്‍ എട്ടു പുതിയ പാര്‍ക്കിങ് കെട്ടിടങ്ങളും നിര്‍മിക്കും. പാര്‍ക്കിങ്ങിനായി ഇവിടെ 3870 പ്രത്യേക ഇടങ്ങളാണ് ഉണ്ടാവുക. അത്യാധുനിക പാര്‍ക്കിങ് സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ പാര്‍ക്കിങ് സൗകര്യങ്ങള്‍.
വീല്‍ചെയര്‍ അടക്കമുള്ളവ സൗകര്യപ്രദമായി കയറ്റാനും വൈകല്യമുള്ളവര്‍ക്ക് തടസ്സമൊന്നുമില്ലാതെ ഇരിക്കാനുമുള്ള സൗകര്യങ്ങള്‍ ഈ വാഹനത്തിലുണ്ട്്. സീറ്റുകള്‍ അടക്കമുള്ള ഇത്തരം സൗകര്യങ്ങള്‍ പ്രത്യേകമായി ഒരുക്കിയതാണ് വാഹനത്തിന്റെ ഉള്‍ഭാഗം. വ്യത്യസ്ത സീറ്റുകളുള്ള രണ്ട് തരത്തിലുള്ള വാഹനങ്ങളാണ് പുതുതായി എത്തിയിരിക്കുന്നത്. രണ്ടോ മൂന്നോ വീല്‍ചെയറുകള്‍ ഇതില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും.
ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ രണ്ടാംഘട്ട വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 2020 ആദ്യ പാദത്തില്‍ തുടക്കമാകും. 2022 ഓടെ പ്രതിവര്‍ഷം 5.3 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വിമാനത്താവളമായി ഹമദ് മാറും. നിലവിലെ യാത്രക്കാരുടെ എണ്ണത്തില്‍ നിന്ന് 30 ശതമാനം വര്‍ധനയുണ്ടാകും. വിപുലീകരണം പൂര്‍ത്തിയാകുന്നതോടെ യാത്രക്കാര്‍ക്ക് പഞ്ചനക്ഷത്ര യാത്രാനുഭവം നല്കാന് കഴിയും.
ശനിയാഴ്ച ഉച്ചയ്ക്കു ശേഷം ഷഹാനിയ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും. മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരുന്നു. മഴയെ തുടര്‍ന്ന് ശക്തമായ പൊടിക്കും സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണമെന്നും വകുപ്പ് അറിയിക്കുന്നു. ഈ ഭാഗങ്ങളിലെ പല താമസക്കാരും മഴയുടെ വിവിധ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
വീസ, തൊഴില്‍ ചട്ടങ്ങള്‍ സംബന്ധിച്ച ഖത്തര്‍ സര്‍ക്കാരിന്റെ സുപ്രധാന തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്. മാതാപിതാക്കളുടെ സ്പോണ്സര്ഷിപ്പില് തന്നെ മക്കള്‍ക്ക് ജോലി ചെയ്യാനുള്ള അനുമതി ഖത്തറിലെ ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രവാസി സമൂഹത്തിന് പ്രയോജനം ചെയ്യും. ഒട്ടുമിക്ക പ്രവാസികളുടെയും മക്കള്‍ വളരുന്നതും പഠനം പൂര്‍ത്തിയാക്കുന്നതും ഇവിടെയാണ്.
രാജ്യം ശൈത്യകാലത്തേക്ക് കടക്കാനിരിക്കുകയാണ്. ശൈത്യകാലത്ത് വിവിധ മരൂഭൂപ്രദേശങ്ങളില്‍ ടെന്റുകള്‍ കെട്ടി താമസിക്കാനും മറ്റ് വിനോദങ്ങളില്‍ ഏര്‍പ്പെടാനും അധികൃതര്‍ വന്‍ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഇതിനായി നേരത്തേതന്നെ ബുക്ക് ചെയ്യേണ്ടതുണ്ട്. രജിസ്ട്രേഷന് ഡിസംബര്‍ 31 വരെ തുടരും.
ബിസിനസ് ട്രാവലറിന്റെ മികച്ച വിമാന കമ്പനിയെന്ന പുരസ്കാരം ഖത്തര്‍ എയര്‍വേസിന്. മികച്ച ലോങ്-ഹൗള് വിമാനകമ്പനി, മികച്ച ബിസിനസ് ക്ലാസ്, മധ്യപൂര്‍വ ദേശത്തെ മികച്ച വിമാന കമ്പനി എന്നീ പുരസ്കാരങ്ങളും ഖത്തര്‍ എയര്‍വേയ്സിനാണ്. സ്കൈട്രാക്സിന്റെ ഈ വര്‍ഷത്തെ ലോക എയര്‍ലൈന്‍ പുരസ്കാരങ്ങളില് ലോകത്തിലെ മികച്ച വിമാനകമ്പനിയെന്ന പുരസ്കാരവും ഖത്തര്‍ എയര്‍വേയ്സിനാണ്.
ഖത്തറില്‍ കുടുംബ വിസയിലുള്ള പതിനെട്ട് വയസ് പ്രായമായ ആണ്‍കുട്ടികള്‍ക്ക് സ്വകാര്യമേഖലയില്‍ ജോലി ചെയ്യാന്‍ ഇനി മുതല്‍ മറ്റ് സ്പോണ്‍സര്‍ഷിപ്പുകളുടെ ആവശ്യമില്ല. പിതാവിന്റെ സ്പോണ്സര്ഷിപ്പില് തന്നെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യാന്‍ അനുമതി നല്കുന്ന പുതിയ നിയമപരിഷ്കരണം ഖത്തര്‍ ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു.
ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായം നല്കല് ലക്ഷ്യമിട്ടുള്ള നിയമ ക്ലിനിക്ക് ദോഹയില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഐസിബിഎഫിന്റെ മേല്‍നോട്ടത്തില്‍ തുമാമയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിലാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക.