Currency

ഷഹാനിയ ഭാഗങ്ങളില്‍ ശക്തമായ മഴയും ആലിപ്പഴവര്‍ഷവും

സ്വന്തം ലേഖകന്‍Sunday, October 13, 2019 12:21 pm

ദോഹ: ശനിയാഴ്ച ഉച്ചയ്ക്കു ശേഷം ഷഹാനിയ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും. മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരുന്നു. മഴയെ തുടര്‍ന്ന് ശക്തമായ പൊടിക്കും സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണമെന്നും വകുപ്പ് അറിയിക്കുന്നു. ഈ ഭാഗങ്ങളിലെ പല താമസക്കാരും മഴയുടെ വിവിധ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

കാലാവസ്ഥ സംബന്ധിച്ച് വകുപ്പ് സമൂഹമാധ്യമങ്ങളില്‍ നല്‍കുന്ന വിവിധ വിവരങ്ങള്‍ ജനം ശ്രദ്ധിക്കണം. അഞ്ചുമുതല്‍ 15 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കാറ്റ് വീശാം. ചില ദിശകളില്‍ ഇതു മൂന്നുമുതല്‍ 13നോട്ടിക്കല്‍ മൈല്‍വേഗത്തിലാകാനും സാധ്യതയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x