
ദോഹ: ബിസിനസ് ട്രാവലറിന്റെ മികച്ച വിമാന കമ്പനിയെന്ന പുരസ്‌കാരം ഖത്തര്‍ എയര്‍വേസിന്. മികച്ച ലോങ്-ഹൗള്‍ വിമാനകമ്പനി, മികച്ച ബിസിനസ് ക്ലാസ്, മധ്യപൂര്‍വ ദേശത്തെ മികച്ച വിമാന കമ്പനി എന്നീ പുരസ്‌കാരങ്ങളും ഖത്തര്‍ എയര്‍വേയ്സിനാണ്. സ്‌കൈട്രാക്സിന്റെ ഈ വര്‍ഷത്തെ ലോക എയര്‍ലൈന്‍ പുരസ്‌കാരങ്ങളില്‍ ലോകത്തിലെ മികച്ച വിമാനകമ്പനിയെന്ന പുരസ്‌കാരവും ഖത്തര്‍ എയര്‍വേയ്സിനാണ്.
ലണ്ടനില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. നിലവില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 160 ലേറെ നഗരങ്ങളിലേക്കാണു ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് നടത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.