നിയമം ലംഘിച്ചുകൊണ്ട് ഉച്ച സമയത്തും തൊഴിലാളികളെ കൊണ്ട് ജോലിയെടുപ്പിച്ച തൊണ്ണൂറ്റിയേഴ് കമ്പനികളെയാണ് മന്ത്രാലയത്തിന്റെ പരിശോധന സംഘം പിടികൂടിയത്. നിര്‍മ്മാണ, കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ നിന്നുള്ള കമ്പനികളാണിവ. ഇത്തരം കമ്പനികളെ കണ്ടെത്താന്‍ തുടര്‍ ദിവസങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കാനും തൊഴില്‍മന്ത്രാലയം തീരുമാനിച്ചു.
ജൂലൈ ഒമ്പതിന് രാവിലെ 9.32ന് നാസയിലെ കേപ് കനാവെറലില്‍ നിന്നും യാത്ര തിരിച്ച ഖത്തര്‍ എക്സിക്യൂട്ടീവ് ഗള്‍ഫ് സ്ട്രീം ജി650 ഇആര്‍ വിമാനം ജൂലൈ 11ന് കെന്നഡി സ്പേസ് സെന്ററില്‍ തിരികെ ഇറങ്ങിയത് പുതിയ റെക്കോര്‍ഡുമായാണ്. വെറും 46 മണിക്കൂറും 40 മിനുട്ടും കൊണ്ടാണ് വിമാനം ഭൂമിയെ ചുറ്റിയത്.
ഇന്ത്യയിലേക്ക് ചികിത്സയ്ക്കായി പോകുന്ന ഖത്തരികളായ രോഗികള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ വിവിധ നിര്‍ദേശങ്ങള്‍ പാലിക്കണം. ചികില്‍സക്കായുള്ള പ്രത്യേക ട്രീറ്റ്മെന്റ് വിസയാണ് രോഗിക്ക് വേണ്ടത്. രോഗിയുടെ കൂടെ വരുന്നയാള്‍ക്ക് കംപാനിയന് വിസയും വേണം. ദോഹയിലെ ഇന്ത്യന്‍ എംബസി വഴി ഈ വിസകള്‍ ലഭ്യമാകും. ചികില്‍സ തേടാന്‍ ആഗ്രഹിക്കുന്ന ആശുപത്രിയില്‍ നിന്നുള്ള കത്തും വേണം.
ഇതിനായുള്ള ഏകീകൃത ഡ്രൈവിങ് പരിശീലന സംവിധാനവും നിരീക്ഷണ സെന്ററും ട്രാഫിക് ആസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങി. ഡ്രൈവിങ് സ്കൂളുകളിലെ റജിസ്ട്രേഷന് മുതല്‍ ഡ്രൈവിങ് പരിശീലനം റോഡ് ടെസ്റ്റ്, തുടങ്ങി ലൈസന്‍സ് ലഭിക്കുന്നതിനായുള്ള മുഴുവന്‍ പ്രക്രിയകളും മനുഷ്യ ഇടപെടലുകളില്ലാതെ ഇലക്ട്രോണിക് സിസ്റ്റം വഴി നിയന്ത്രിക്കുന്നതാണ് പുതിയ ഏകീകൃത ഡ്രൈവിങ് പരിശീലന സംവിധാനമായ ഡി.ടി.എസ്.
അടുത്ത 2 ദിവസങ്ങള്‍ കൂടി പൊടിക്കാറ്റ് തുടരുമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പൊടി ഉയര്‍ത്തുന്ന ശക്തമായ വടക്ക് പടിഞ്ഞാറന്‍ കാറ്റാണ് (അല്‍ ബരാഹി) രാജ്യത്ത് തുടരുന്നത്. പകല്‍ സമയങ്ങളില്‍ ശക്തവും രാത്രിയോടെ ദുര്ബലവുമാകുന്നതാണ് അല്‍ ബരാഹിയുടെ പ്രത്യേകത.
മലപ്പുറം പെരിന്തല്‍മണ്ണ കൊളത്തൂര്‍ കാരാട്ടുപറമ്പിലെ പരേതരായ അരിമ്പ്രതൊടി മൂസയുടെയും ആയിഷയുടെയും മകന് ഹംസ (57) ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. 30 വര്‍ഷമായി ഖത്തറിലുള്ള ഹംസ ട്രെയ്്ലര്‍ ഡ്രൈവറായിരുന്നു.
അല്‍ മാമൂറയില്‍ പുതിയ സിഗ്നല്‍ നിയന്ത്രിത ജംക്ഷന് പൊതുമരാമത്ത് വകുപ്പ് (അഷ്ഗാല്‍) ഗതാഗതത്തിന് തുറന്നു. അല്‍ മാമൂറയിലെ അല്‍ മാദീദ് സ്ട്രീറ്റിനും ഹലൗള്‍ സ്ട്രീറ്റിനും ഇടയിലാണ് പുതിയ സിഗ്നല്‍ നിയന്ത്രിത ജംക്ഷന്. സബാഹ് അല്‍ അഹമ്മദ് കോറിഡോര്‍ പദ്ധതിയുടെ ഭാഗമായാണ് നിര്‍മാണം.
ഫയര്‍ സ്റ്റേഷന്റെ നാലാമത് ആര്‍ടിസ്റ്റ് ഇന്‍ റസിഡന്‍സ് പ്രദര്‍ശനത്തിന് ഈ മാസം 16ന് തുടക്കമാകും. ഇന്‍ഫിനിറ്റ് ഡൈമെന്‍ഷന്‍സ് എന്ന തലക്കെട്ടിലാണ് പ്രദര്‍ശനം. 16 മുതല്‍ സെപ്റ്റംബര്‍ 1 വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. രാജ്യത്തുടനീളമുള്ള കലാപ്രതിഭകളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വാര്‍ഷിക സംരഭമാണിത്.
റുവൈസ് സ്ട്രീറ്റ് ഇന്നു മുതല്‍ ഭാഗികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അഷ്ഗാല്‍. അല്‍ഷമാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനും അല്‍ ഹവായ സ്ട്രീറ്റിനോടു ചേര്‍ന്നുള്ള റുവൈസ് സ്ട്രീറ്റ് ഇന്റര്‍സെക്ഷനും ഇടയില്‍ ഇരു ദിശകളിലേക്കുമുള്ള ഭാഗങ്ങളാണ് ഇന്നുമുതല്‍ 3 മാസത്തേക്ക് അടയ്ക്കുന്നത്.
അല്‍ ഗരാഫയിലെ അല്‍ ഒയോണ്‍, താനി ബിന്‍ ജാസ്സിം സ്ട്രീറ്റുകളിലെ ഇരുവശങ്ങളിലെയും ഒരുവരി പാതകള്‍ ഇന്ന് മുതല്‍ താല്‍ക്കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് (അഷ്ഗാല്‍) അറിയിച്ചു. 3 മാസത്തേക്ക് ഗതാഗത വകുപ്പിന്റെ സഹകരണത്തിലാണ് റോഡ് അടയ്ക്കുന്നത്.