Currency

നാലാമത് ആര്‍ടിസ്റ്റ് ഇന്‍ റസിഡന്‍സ് പ്രദര്‍ശനം 16 മുതല്‍

സ്വന്തം ലേഖകന്‍Tuesday, July 2, 2019 2:47 pm

ദോഹ: ഫയര്‍ സ്റ്റേഷന്റെ നാലാമത് ആര്‍ടിസ്റ്റ് ഇന്‍ റസിഡന്‍സ് പ്രദര്‍ശനത്തിന് ഈ മാസം 16ന് തുടക്കമാകും. ഇന്‍ഫിനിറ്റ് ഡൈമെന്‍ഷന്‍സ് എന്ന തലക്കെട്ടിലാണ് പ്രദര്‍ശനം. 16 മുതല്‍ സെപ്റ്റംബര്‍ 1 വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. രാജ്യത്തുടനീളമുള്ള കലാപ്രതിഭകളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വാര്‍ഷിക സംരഭമാണിത്.

സന്ദര്‍ശകര്‍ക്ക് പ്രാദേശിക സമകാലികവും ആശയപരവുമായ കലയെ കൂടുതല്‍ അടുത്തറിയാന്‍ അസാധാരണ കലാസൃഷ്ടികളുടെ പ്രദര്‍ശനത്തിലൂടെ സാധ്യമാകും. 2015 സെപ്റ്റംബറിലാണ് ഫയര്‍ സ്റ്റേഷന്റെ ആര്‍ടിസ്റ്റ് ഇന്‍ റസിഡന്‍സ് പ്രോഗ്രാം തുടങ്ങിയത്. 9 മാസത്തെ താമസത്തിലൂടെ മികച്ച കലാസൃഷ്ടികളാണ് ആര്‍ടിസ്റ്റുകള്‍ പൂര്‍ത്തിയാക്കുന്നത്. ആഗോള തലത്തില്‍ നിന്നുള്ള കലാപ്രതിഭകളെ കാണാനും ഫയര്‍ സ്റ്റേഷനിലെ കലാകാരന്മാര്‍ക്ക് അവസരമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x