Currency

റുവൈസ് സ്ട്രീറ്റില്‍ 3 മാസത്തേക്ക് ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകന്‍Tuesday, July 2, 2019 2:43 pm

ദോഹ: റുവൈസ് സ്ട്രീറ്റ് ഇന്നു മുതല്‍ ഭാഗികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അഷ്ഗാല്‍. അല്‍ഷമാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനും അല്‍ ഹവായ സ്ട്രീറ്റിനോടു ചേര്‍ന്നുള്ള റുവൈസ് സ്ട്രീറ്റ് ഇന്റര്‍സെക്ഷനും ഇടയില്‍ ഇരു ദിശകളിലേക്കുമുള്ള ഭാഗങ്ങളാണ് ഇന്നുമുതല്‍ 3 മാസത്തേക്ക് അടയ്ക്കുന്നത്.

മദീനത്ത് അല്‍ ഷമാല്‍ സ്ട്രീറ്റില്‍ നിന്ന് അല്‍ റുവൈസ് ഷോപ്പിങ് മാളിലേക്കു വരുന്നവര്‍ വലത്തേക്ക് അല്‍ മീന സ്ട്രീറ്റിലേക്കു തിരിഞ്ഞ് ഇടത്തേക്ക് അല്‍ ഗാരിയ സ്ട്രീറ്റിലേക്കും അവിടെ നിന്ന് അല്‍ ഘീന സ്ട്രീറ്റ് വഴി അല്‍ റുവൈസ് ഷോപ്പിങ് മാളിലേക്കും തിരിയണം. മാളില്‍ നിന്നു തിരികെ മദീനത് അല്‍ ഷമാല്‍ സ്ട്രീറ്റിലേക്ക് വരുന്നവര്‍ ഇതേ റൂട്ടില്‍ തിരികെ യാത്ര ചെയ്യണം.

അല്‍ ഷമാല്‍ പാക്കേജ്-1 ന്റെ റോഡ്- അടിസ്ഥാന സൗകര്യ വികസന പദ്ധതി ജോലികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റോഡ് അടയ്ക്കുന്നത്. നിലവിലെ റോഡുകള്‍ നവീകരിക്കുകയും അല്‍ ഷമാലിലേക്ക് പുതിയ റോഡുകള്‍ നിര്‍മിക്കുകയുമാണ് പദ്ധതി ലക്ഷ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x