Currency

ഖത്തറില്‍ 495 സ്‌കൂളുകളെ ഉള്‍പ്പെടുത്തി റോഡ് സുരക്ഷാ പദ്ധതി

സ്വന്തം ലേഖകന്‍Friday, May 3, 2019 2:55 pm

ദോഹ: ഖത്തറിലെ 495 സ്‌കൂളുകളെ ഉള്‍പ്പെടുത്തി അഷ്ഗാല്‍ റോഡ് സുരക്ഷാ പദ്ധതി നടപ്പാക്കുന്നു. സ്‌കൂളിലേക്കുള്ള പ്രവേശന കവാടങ്ങള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി. അഷ്ഗാലിന്റെ റോഡ് മെയിന്‍ എന്‍ട്രന്‍സ് വിഭാഗമാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാനാണ് പദ്ധതി. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

സ്‌കൂളുകള്‍ക്കു മുന്നിലെ ഇടുങ്ങിയ പാതകള്‍ വികസിപ്പിക്കുന്നതു മുതല്‍ സ്‌കൂള്‍ കവാടങ്ങള്‍ക്ക് ഇരുവശവും പൂട്ടുകള്‍ ഉപയോഗിച്ച് നടപ്പാതയൊരുക്കല്‍ വരെ പദ്ധതിയുടെ ഭാഗമാണ്. 335 സ്‌കൂളുകള്‍ക്കു മുന്നിലായി ആകെ 200 കിലോമീറ്റര്‍ ദൂരത്തില്‍ നടപ്പാത ഒരുക്കിക്കഴിഞ്ഞതായി അഷ്ഗാല്‍ പ്രോജക്റ്റ്സ് ഡയറക്ടര്‍ ദേശീയ റോഡ് സുരക്ഷാ സെമിനാറില്‍ യൂസഫ് അബ്ദുല്‍ റഹ്മാന്‍ അല്‍ ഇമാദി പറഞ്ഞു.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ഹൈവേകളില്‍ ഡൈനമിക് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു തുടങ്ങി. കോര്‍ണിഷ്, ഫെബ്രുവരി 22, സി-റിങ്, ഖലീഫ അവന്യു, ദൂഖാന്‍, സല്‍വ റോഡുകളിലായി 15 ഡൈനമിക് സൈന്‍ബോര്‍ഡുകളാണ് ഇതുവരെ സ്ഥാപിച്ചത്. 22,000 കിമീ റോഡാണ് അഷ്ഗാലിനു കീഴിലുള്ളത്. ഇതില്‍ 20,000 കിലോമീറ്ററിലും സുരക്ഷാ ബാരിയറുകളുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x