
ദോഹ: ഖത്തറില്‍ ജനിച്ച് ഖത്തറില്‍ തന്നെ പഠനം തുടരുന്ന പ്രവാസി വിദ്യാര്‍ഥികള്‍ക്ക് വൈദ്യശാസ്ത്ര മേഖലയില്‍ പഠനത്തിന് വ്യവസ്ഥകള്‍ക്ക് വിധേയമായി സ്‌കോളര്‍ഷിപ് നല്‍കാന്‍ തീരുമാനം. പ്രവാസി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്് ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ അധികൃതര്‍ വ്യക്തമാക്കിയില്ല. ഇതുവരെ സ്വദേശി വിദ്യാര്‍ഥികള്‍ക്കു മാത്രമായിരുന്നു ഉന്നത പഠനത്തിന് സ്‌കോളര്‍ഷിപ് നല്‍കിയിരുന്നത്. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും ഭരണവികസന, തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയവും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വൈദ്യശാസ്ത്ര പഠനത്തിന് ഖത്തറില്‍ ജനിച്ച പ്രവാസി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കാനുള്ള തീരുമാനം ഇവിടെ ജനിച്ച ഇന്ത്യന്‍ കുട്ടികള്‍ക്ക് നേട്ടമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഖത്തരി വനിതക്ക് വിദേശി ഭര്‍ത്താവില്‍ ഉണ്ടാകുന്ന കുട്ടിക്കും ഇനിമുതല്‍ വൈദ്യശാസ്ത്ര ശാഖയില്‍ സ്‌കോളര്‍ഷിപ് ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.