
ദോഹ: റമദാനുമായി ബന്ധപ്പെട്ട് ഖത്തര്‍ എയര്‍വേയ്‌സ് നിരക്കിളവ് പ്രഖ്യാപിച്ചു. പ്രീമിയം ക്ലാസില്‍ 25 ശതമാനവും ഇകണോമി ക്ലാസില്‍ 35 ശതമാനവും വരെയാണ് ഇളവുകള്‍. ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് പ്രീമിയം ക്ലാസില്‍ ഡബിള്‍ ക്യൂ പോയിന്റുകളും ഇകണോമി ക്ലാസില്‍ 50 ശതമാനം ബോണസ് ക്യൂപോയന്റുകളും നേടാനുള്ള അവസരവും ഇതോടൊപ്പം കമ്പനി നല്‍കിയിട്ടുണ്ട്.
മെയ് 25നുള്ളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2019 ഡിസംബര്‍ 10 വരെയാണ് യാത്രാ കാലവധി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 160 കേന്ദ്രങ്ങളിലേക്കും ഈ ഇളവുകള്‍ ലഭ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.