
ദോഹ: ഖത്തറി പൗരന്മാര്ക്ക് രോഗികളായ ബന്ധുക്കളെ പരിചരിക്കാന്‍ അവധി. ഇതു സംബന്ധിച്ച കരട് നിര്‍ദ്ദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. മാതാവ്, പിതാവ്, ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവരെ പരിചരിക്കാനാണ് അവധി. പ്രത്യേക സാഹചര്യത്തില്‍ മറ്റ് ബന്ധുക്കളെ ശുശ്രൂഷിക്കാനും അവധി നല്‍കും. അതേസമയം സ്വദേശികള്‍ക്ക് മാത്രമായിരിക്കും അവധി.
രോഗിയ്ക്ക് മറ്റൊരാളുടെ സഹായമില്ലാതെ ഒന്നും ചെയ്യാനാകില്ലെന്ന് ഉറപ്പായാല്‍ മാത്രമാണ് അവധി അനുവദിക്കുക. രോഗിയായ വ്യക്തിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും അവധി നല്‍കുക. അവധി എത്ര ദിവസം എന്നതും രോഗിയുടെ അവസ്ഥ നോക്കി തീരുമാനിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.