Currency

റമദാനില്‍ പ്രവൃത്തി സമയം രാവിലെ ഒമ്പത് മുതല്‍ രണ്ട് വരെ

സ്വന്തം ലേഖകന്‍Monday, April 29, 2019 5:18 pm

ദോഹ: റമദാനില്‍ രാജ്യത്തെ മന്ത്രാലയങ്ങളുടേയും സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടേയും പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. റമദാനില്‍ രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് അവസാനിക്കുന്ന വിധത്തില്‍ അഞ്ച് മണിക്കൂറാണ് പ്രവര്‍ത്തന സമയം.

നിയമകാര്യ മന്ത്രിയും കാബിനറ്റ് അഫയേഴ്‌സ് ആക്ടിംഗ് മന്ത്രിയുമായ ഡോ. ഇസ്സ ബിന്‍ സഅദ് അല്‍ ജഫാലി അല്‍നുഐമിയാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x