ഡിസംബര്‍ 23ന് ആരംഭിച്ച നാലു ഘട്ടങ്ങളിലായുളള ക്യാംപെയ്ന് ഒക്ടോബര്‍ 31 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിശ്ചിത മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കാണ് വാക്സിനേഷന് അനുമതി. ആഴ്ചയില്‍ 50,000 പേര്‍ക്ക് വാക്സീന് നല്‍കികൊണ്ട് രാജ്യത്തെ 95 ശതമാനം ജനങ്ങള്‍ക്കും വാക്സീന് ലഭ്യമാക്കുകയാണ് ലക്ഷ്യം.
മരുന്നിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് മാത്രമേ പൂര്‍ണ പ്രതിരോധ ശേഷി ലഭിക്കുകയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി. രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും വൈറസ് ബാധ വന്നേക്കാം. എന്നാല്‍ ലക്ഷണങ്ങളോ രോഗാവസ്ഥയോ ഉണ്ടാകില്ല. വൈറസ് ബാധ മൂലമുണ്ടാകുന്ന അപകടാവസ്ഥയും ശാരീരിക ബുദ്ധിമുട്ടുകളും ഇല്ലാതാക്കാനാണ് കുത്തിവെപ്പ് ഉപകരിക്കുക.
ഇക്കാര്യത്തില്‍ വിദഗ്ദ്ധ പഠനം നടന്നുവരികയാണ്. നിലവിലെ സാധ്യതയനുസരിച്ച് കുട്ടികളെ ഏഴ് ദിവസം പുറത്തു വിടാതെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാമെന്ന് കാണിച്ച് രക്ഷിതാക്കള്‍ സമ്മതപത്രം നല്‍കേണ്ടി വരും. പതിനാറ് വയസ്സിന് മുകളിലുള്ള കുട്ടികളാണെങ്കില്‍ അവര്‍ക്ക് നിര്‍ബന്ധ ഹോം ക്വാറന്റൈനും രക്ഷിതാക്കളില്‍ ഒരാള്‍ കുട്ടിയോടൊപ്പം ഒരാഴ്ച്ച ക്വാറന്റൈനില്‍ കഴിയേണ്ടിയവും വരും.
ബില്ലിലെ വ്യവസ്ഥയനുസരിച്ച് രാജ്യത്തുള്ള പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും പ്രത്യേക ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ മാത്രമേ അടിസ്ഥാന ചികിത്സ ഉള്‍പ്പെടെയുള്ള ആരോഗ്യപരിചരണ സേവനങ്ങള്‍ ലഭ്യമാകൂ. മന്ത്രിസഭ അംഗീകരിച്ച കരട് ഷൂറാ കൗണ്‍സിലിന് വിട്ടു. തുടര്‍ന്ന് ഗസറ്റില്‍ വിജ്ഞാപനം വരുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.
പഴയ കറന്‍സികള്‍ ജൂലൈ ഒന്ന് വരെ ഉപയോഗിക്കാമെന്നാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ അറിയിപ്പ്. അതിന് ശേഷം പഴയ നോട്ടുകള്‍ കൈയ്യില്‍ വെക്കുന്നത് നിയമവിരുദ്ധമാകും. ജൂലൈ ഒന്ന് വരെ ഖത്തര്‍ ഇസ്ലാമിക് ബാങ്കിന്റെ ബ്രാഞ്ചുകള്‍ വഴിയും എ.ടി.എം വഴിയും പഴയ നോട്ടുകള്‍ മാറിയെടുക്കാം. തുടര്‍ന്ന് പത്ത് വര്‍ഷം വരെ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് പഴയ നോട്ടുകള്‍ മാറ്റാം.
വാക്സീന്റെ രണ്ടാമത്തെ ഡോസെടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്ക് മാത്രമാണ് ക്വാറന്റീന് ഇളവ് ലഭിക്കുന്നത്. വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തുമ്പോള്‍ നെഗറ്റീവ് പിസിആര്‍ പരിശോധനയും നിര്‍ബന്ധമാണ്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിയുന്നതു മുതല്‍ മൂന്നു മാസത്തേക്കാണ് ക്വാറന്റീന് നടപടികളില്‍ നിന്നും ഒഴിവാക്കുന്നത്.
കോവിഡ് പിസിആര്‍ പരിശോധന നടത്താന്‍ കൂടുതല്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. ഇതോടെ 40 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ പിസിആര്‍ പരിശോധന നടത്താം.
ഖത്തറില്‍ ഇന്നു മുതല്‍ ഹോട്ടല്‍ ക്വാറന്റീന് വ്യവസ്ഥകളില്‍ ഇളവുകളില്ല. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവര്ക്കും ഇന്നു മുതല്‍ ഹോട്ടല്‍ ക്വാറന്റീന് നിര്‍ബന്ധം. ഇന്ത്യയില്‍ നിന്നെത്തുന്നവരും ഇനി ഹോട്ടല്‍ ക്വാറന്റീനില്‍ തന്നെ കഴിയണം.
ഇബ്ന് ദിര്‍ഹാം സ്ട്രീറ്റില്‍ ശനിയാഴ്ച മുതല്‍ താല്‍ക്കാലികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. അല്‍ അറബ് സ്ട്രീറ്റിനും ബി-റിങ് റോഡിനും ഇടയിലുള്ള റോഡിന്റെ ഇരുവശങ്ങളിലെയും പാതകള്‍ നാളെ മുതല്‍ 3 മാസത്തേക്ക് അടയ്ക്കും.
പുതിയ രോഗികളുടെ എണ്ണം വീണ്ടും കൂടുന്നതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ തീരുമാനിച്ചു. പൊതുജനാരോഗ്യകേന്ദ്രമായ ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് കീഴിലുള്ള ഔട്ട്പേഷ്യന്‍ ക്ലിനിക്കുകളില്‍ ഫെബ്രുവരി പത്ത് മുതല്‍ നേരിട്ടെത്തിയുള്ള ചികിത്സ ഉണ്ടാവില്ലെന്നും പകരം ടെലിഫോണ്‍ വഴിയുള്ള പരിശോധനകള്‍ മാത്രമേ ഉണ്ടാകൂവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.