ദോഹ: ഖത്തറില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത രക്ഷിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് തിരികെയെത്തുമ്പോള്‍ ക്വാറന്റൈന്‍ വേണ്ടി വരുമോയെന്ന കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടാകുമെന്ന് വാക്‌സിനേഷന്‍ വിഭാഗം മേധാവി വ്യക്തമാക്കി. നിലവില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവര്‍ക്ക് ഖത്തറിലേക്ക് തിരികെയെത്തുമ്പോള്‍ ക്വാറന്റൈന്‍ വേണ്ടതില്ല. എന്നാല്‍ പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കുത്തിവെപ്പിന് യോഗ്യതയില്ലാത്തതിനാല്‍ ഇവരുടെ കാര്യത്തില്‍ എന്ത് ചെയ്യണമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആരോഗ്യമന്ത്രാലയത്തിലെ വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോ സോഹ അല്‍ ബയാത്ത്.
ഇക്കാര്യത്തില്‍ വിദഗ്ദ്ധ പഠനം നടന്നുവരികയാണ്. നിലവിലെ സാധ്യതയനുസരിച്ച് കുട്ടികളെ ഏഴ് ദിവസം പുറത്തു വിടാതെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാമെന്ന് കാണിച്ച് രക്ഷിതാക്കള്‍ സമ്മതപത്രം നല്‍കേണ്ടി വരും. പതിനാറ് വയസ്സിന് മുകളിലുള്ള കുട്ടികളാണെങ്കില്‍ അവര്‍ക്ക് നിര്‍ബന്ധ ഹോം ക്വാറന്റൈനും രക്ഷിതാക്കളില്‍ ഒരാള്‍ കുട്ടിയോടൊപ്പം ഒരാഴ്ച്ച ക്വാറന്റൈനില്‍ കഴിയേണ്ടിയവും വരും. രക്ഷിതാക്കളില്‍ ഒരാള്‍ക്ക് മാത്രമാണ് കുത്തിവെപ്പ് എടുത്തതെങ്കില്‍ എല്ലാവരും ഹോം ക്വാറന്റൈനില്‍ കഴിയണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.