ദോഹ: ഖത്തറില്‍ പുതിയ രോഗബാധിതരുടെ എണ്ണം ഉയരുന്നതിനെ തുടര്‍ന്ന് പൊതുജനാരോഗ്യകേന്ദ്രമായ ഹമദ് ഹോസ്പിറ്റലില്‍ നേരിട്ടെത്തിയുള്ള ചികിത്സ വീണ്ടും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ചതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി വ്യാപാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ വ്യവസായ മന്ത്രാലയം ഉത്തരവിട്ടു.
പുതിയ രോഗികളുടെ എണ്ണം വീണ്ടും കൂടുന്നതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ തീരുമാനിച്ചു. പൊതുജനാരോഗ്യകേന്ദ്രമായ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് കീഴിലുള്ള ഔട്ട്‌പേഷ്യന്‍ ക്ലിനിക്കുകളില്‍ ഫെബ്രുവരി പത്ത് മുതല്‍ നേരിട്ടെത്തിയുള്ള ചികിത്സ ഉണ്ടാവില്ലെന്നും പകരം ടെലിഫോണ്‍ വഴിയുള്ള പരിശോധനകള്‍ മാത്രമേ ഉണ്ടാകൂവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.