ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ 2017-18 വര്‍ഷം എണ്‍പത് ശതമാനത്തിന്റെ വര്‍ധനവ്. ടെക്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലും കയറ്റുമതിയിലും ഇന്ത്യ വലിയ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. ദോഹയില്‍ കഴിഞ്ഞ ദിവസം സമാപിച്ച ബിസിനസ് റോഡ് ഷോയില്‍ സംസാരിക്കവെ ഇന്ത്യന്‍ സ്ഥാനപതി പി. കുമരനാണ് ഇക്കാര്യം അറിയിച്ചത്.
പൊതുമേഖലാ ഹോട്ടല്‍ ശൃംഖലയായ കത്താറ ഹോസ്പിറ്റാലിറ്റി, ഖത്തര്‍ എയര്‍വേയ്സ് എന്നിവയുമായി ചേര്‍ന്നാണ് ഖത്തര്‍ ടൂറിസം കൗണ്‍സില്‍ പുതിയ വികസന പദ്ധതികള്‍ നടപ്പാക്കുന്നത്. 2023 ഓടെ രാജ്യത്തെത്തുന്ന സന്ദര്‍ശകരുടെ എണ്ണം 56 ലക്ഷവും ഹോട്ടലുകളുടെ റൂം ബുക്കിങ് നിരക്ക് 72 ശതമാനവുമാക്കി ഉയര്‍ത്തുകയാണ് പദ്ധതികളുടെ ലക്ഷ്യം.
സല്‍വ റോഡില്‍ നിന്ന് അബാ സലീല്‍ ഇന്റര്‍ചേഞ്ചിലേക്കു നീളുന്ന ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ റോഡില്‍ സ്ട്രീറ്റ് 47ലെ യു-ടേണ്‍ അഷ്ഗാല്‍ താല്‍ക്കാലികമായി അടച്ചു. ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ റോഡിലെ വികസനജോലികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് യു-ടേണ്‍ അടച്ചിരിക്കുന്നത്.
സെക്കന്റ് ഷിഫ്റ്റ് തുടങ്ങാന്‍ അനുമതി ലഭിച്ച ഇന്ത്യന്‍ സ്കൂളുകള്‍ പ്രവേശന നടപടികള്‍ തല്ക്കാലം നിര്‍ത്തിവെച്ചു. എംഇഎസ്, ഐഡിയല്‍ തുടങ്ങിയ ഇന്ത്യന്‍ സ്കൂളുകളിലെ സായാഹ്ന ഷിഫ്റ്റിലേക്കുള്ള നടപടികള്‍ ആണ് നിര്‍ത്തിവെച്ചത്.
75 വ്യത്യസ്ത ഘടകങ്ങള്‍ വിലയിരുത്തി യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയ ആഗോള മാര്‍ക്കറ്റിങ്, വാര്‍ത്താവിനിമയ കമ്പനിയായ വിഎംഎല്വൈആറുമായി സഹകരിച്ചു തയാറാക്കുന്ന ഗ്ലോബല്‍ കരിയര്‍ റാങ്കിങ്ങിലാണു ഖത്തര്‍ പാശ്ചാത്യ രാജ്യങ്ങളെ പിന്തള്ളി ഒന്നാമതെത്തിയത്.
ഖത്തറില്‍ അടുത്ത മൂന്നു ദിവസങ്ങളില്‍ കൂടി രാത്രിയും രാവിലെയും തണുപ്പേറുമെന്നു കാലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ കാറ്റുവീശുന്നതാണ് ഇതിന് കാരണം. പകല്‍ കൂടിയ താപനില 23 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. രാത്രി ശരാശരി താപനില 14 ഡിഗ്രിയുമാകും.
പതിനെട്ട് ലക്ഷം വിദേശ സന്ദര്‍ശകരാണ് 2018 ല്‍ ഖത്തര്‍ കാണാനെത്തിയത്. ഇതില്‍ നാല്‍പ്പത്തിയൊന്ന് ശതമാനം പേര് വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയത് 29 ശതമാനം പേര്. അതായത് 5.28 ലക്ഷം. അമേരിക്കയില്‍ നിന്ന് 1.61 ലക്ഷം പേരെത്തിയപ്പോള്‍ ജി.സി.സി രാജ്യങ്ങളില്‍ നിന്ന് രണ്ട് ലക്ഷം പേരെത്തി.
ഹമദ് മെഡിക്കല്‍ കോര്പറേഷന് തങ്ങളുടെ മാനസികാരോഗ്യ സേവനങ്ങള്‍ വിപുലീകരിച്ചു. മാനസികരോഗവുമായി ബന്ധപ്പെട്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും എളുപ്പത്തില്‍ ബന്ധപ്പെടാവുന്ന വിധത്തിലാണ് സൈക്യാട്രി ചികിത്സയുടെ ചട്ടക്കൂട് തയ്യാറാക്കിയിരിക്കുന്നത്.
പുതിയ വിദ്യാഭ്യാസ വര്‍ഷത്തില്‍ ഖത്തറിലെ 28 സ്വകാര്യ സ്കൂളുകള്‍ക്ക് 3% മുതല്‍ 10% വരെ ഫീസ് വര്‍ധിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി. നിലവിലുള്ള ട്യൂഷന് ഫീസിലാണ് വര്‍ധന വരിക. കിന്റര്‍ഗാര്‍ടനുകള്‍ ഉള്‍പ്പെടെ ഖത്തറില്‍ 287 പ്രൈവറ്റ് സ്കൂളുകളാണ് ഉള്ളത്.
ഖത്തറിലെ സ്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന് നടപടികള്‍ മാര്‍ച്ച് മൂന്ന് മുതല്‍ ആരംഭിക്കും. ഒക്ടോബര്‍ 17 വരെയാണ് രജിസ്ട്രേഷന് സമയം. ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ സ്കൂളുകളുടെ ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ ഹമദ് അല്‍ ഗാലിയാണ് പുതിയ രജിസ്ട്രേഷന് തിയതി പ്രഖ്യാപിച്ചത്.