Currency

ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ 80% വര്‍ധനവ്

സ്വന്തം ലേഖകന്‍Thursday, February 28, 2019 12:11 pm

ദോഹ: ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ 2017-18 വര്‍ഷം എണ്‍പത് ശതമാനത്തിന്റെ വര്‍ധനവ്. ടെക്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലും കയറ്റുമതിയിലും ഇന്ത്യ വലിയ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. ദോഹയില്‍ കഴിഞ്ഞ ദിവസം സമാപിച്ച ബിസിനസ് റോഡ് ഷോയില്‍ സംസാരിക്കവെ ഇന്ത്യന്‍ സ്ഥാനപതി പി. കുമരനാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ മേഖലയെ അടുത്തറിയുന്നതിനും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ദോഹയില്‍ റോഡ് ഷോ സംഘടിപ്പിച്ചത്. ഖത്തറിലെ വിവിധ വാണിജ്യ വ്യാപാര പ്രമുഖര്‍ റോഡ് ഷോയില്‍ സംബന്ധിച്ചു.

ഈ വര്‍ഷം സെപ്തംബറില്‍ സോളാപൂരില്‍ വെച്ച് നടക്കുന്ന ടെക്‌സ്‌റ്റൈല്‍ വ്യാപാര സമ്മേളനത്തില്‍ ഖത്തറില്‍ നിന്നുള്ള ഉന്നത വ്യവസായികളും സംരംഭകരും പങ്കെടുക്കും. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടെക്സ്റ്റയില്‍ നിര്‍മ്മാണ കമ്പനി പ്രതിനിധികളും വ്യാപാരികളും കയറ്റുമതി കമ്പനി പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനത്തില്‍ വിവിധ തരത്തിലുള്ള ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x