Currency

ഇന്ത്യന്‍ സ്‌കൂളുകള്‍ പ്രവേശന നടപടികള്‍ നിര്‍ത്തിവെച്ചു

സ്വന്തം ലേഖകന്‍Monday, February 25, 2019 4:17 pm

ദോഹ: സെക്കന്റ് ഷിഫ്റ്റ് തുടങ്ങാന്‍ അനുമതി ലഭിച്ച ഇന്ത്യന്‍ സ്‌കൂളുകള്‍ പ്രവേശന നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെച്ചു. എംഇഎസ്, ഐഡിയല്‍ തുടങ്ങിയ ഇന്ത്യന്‍ സ്‌കൂളുകളിലെ സായാഹ്‌ന ഷിഫ്റ്റിലേക്കുള്ള നടപടികള്‍ ആണ് നിര്‍ത്തിവെച്ചത്. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍നിന്ന് തുടര്‍തീരുമാനങ്ങളും സ്ഥിരീകരണവും ലഭിക്കുന്നതുവരെയാണ് ഇതെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

സായാഹ്ന ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ പ്രവേശന പരീക്ഷകള്‍ റദ്ദാക്കിയതായി ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സ്‌കൂളിലെ സായാഹ്ന ബാച്ചിലേക്കുള്ള പ്രവേശനം ഫെബ്രുവരി 18 മുതല്‍ തുടങ്ങിയിരുന്നു. ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസുകളിലേക്ക് പ്രവേശന പരീക്ഷ നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതാണിപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.

ഇന്ത്യന്‍ സ്‌കൂളുകളിലുള്‍പ്പടെ സീറ്റുകള്‍ ലഭിക്കാതെ നിരവധി കുട്ടികള്‍ പുറത്തുനില്‍ക്കേണ്ട അവസ്ഥയുള്ളതിനാലാണ് നാല് ഇന്ത്യന്‍ സ്‌കൂളുകളിലടക്കം സെക്കന്റ് ബാച്ചു കൂടി ആരംഭിക്കാന്‍ വിദ്യാഭ്യാസമന്ത്രാലയം നേരത്തെ അനുമതി നല്‍കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x