ഈ വര്‍ഷം തന്നെ കെട്ടിടം തുറക്കും. നിലവിലുള്ള അത്യാഹിത ചികിത്സാകേന്ദ്രത്തേക്കാള് കൂടുതല്‍ സ്ഥലസൗകര്യവും യൂണിറ്റുകളുമുണ്ടാകും. 30,000 സ്ക്വയര്‍മീറ്ററിലായാണ് പുതിയ അത്യാഹിത കെട്ടിടം. ഇതില്‍ 27,000 സ്ക്വയര്‍മീറ്റര്‍ പുതിയ കെട്ടിടവും ഏകദേശം 3000 സ്ക്വയര്‍മീറ്റര്‍ പഴയ കെട്ടിടം നവീകരിച്ച് വികസിപ്പിച്ചതുമാണ്.
സ്കൂളുകളുടെ പ്രവേശന നടപടികള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് സംവിധാനവുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ രീതി. വ്യത്യസ്ത പാഠ്യപദ്ധതികള്‍ക്ക് കീഴില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെയുള്ള പ്രവേശനനടപടികള്‍ ഇതോടെ കൂടുതല്‍ സുതാര്യമാവുകയാണ്.
അപസ്മാരബാധിതരുടെ ഇഇജി (ഇലക്ട്രോഎന്സെഫലോഗ്രഫി) എടുക്കുന്നതിനും ആംബുലേറ്ററി, ഗൃഹപരിചരണങ്ങള് ഉറപ്പാക്കുന്നതിനും ഇവിടെ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു സിദ്ര അധികൃതര്‍ അറിയിച്ചു. ഖത്തറില്‍ ഇതാദ്യമായാണ് ആഴ്ചയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അപസ്മാര ചികില്‍സാകേന്ദ്രം തുറക്കുന്നത്.
ഖത്തര്‍ ദേശീയ കായികദിനം നാളെ ആഘോഷിക്കും. രാജ്യത്തൊട്ടാകെ വ്യത്യസ്തമാര്‍ന്ന പരിപാടികള്‍ അരങ്ങേറും. ജനത്തിന്റെ ആരോഗ്യം ഏറ്റവും മുന്‍ഗണനയുള്ള വിഷയമെന്നതിനാലാണ് ഖത്തര്‍ സര്‍ക്കാര്‍ ദേശീയ കായികദിനം ആഘോഷിക്കുന്നത്. പൊതുഅവധി നല്കി കായികദിനം ആചരിക്കുന്ന ഏക രാജ്യമാണ് ഖത്തര്‍.
2017 ല്‍ 5.4 ശതമാനമായിരുന്നു അപകട നിരക്കെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 4.9 ശതമാനമായി കുറഞ്ഞു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് ലോക റെക്കോര്‍ഡ് നേട്ടമാണെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു. 166 പേര് മാത്രമാണ് കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരണപ്പെട്ടത്.
ഇന്ന് ചെറിയ തോതില്‍ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറേബ്യന്‍ ഉപദ്വീപില്‍ രൂപംകൊണ്ട മേഘങ്ങള്‍ കാറ്റില്‍ ഖത്തറിന്റെ ആകാശത്തേക്ക് നീങ്ങുന്നതു മൂലം ഇന്ന് ചെറിയ തോതില്‍ മഴ ലഭിച്ചേക്കാം. നാളെ മുതല്‍ മഴ ശക്തിപ്പെടും.
സല്‍വാ റോഡില്‍ ഫഫീഹ് ബിന്‍ നാസര്‍ ഇന്റര്‍സെക്ഷനു മുന്‍പായി അല്‍ ബുസ്താന്‍ സ്ട്രീറ്റില്‍ ഒരു കിലോമീറ്ററോളം ദൂരത്തില്‍ ഇരു വശങ്ങളിലേക്കും അഷ്ഗാല്‍ 10 മുതല്‍ ഒന്നര വര്‍ഷത്തേക്കാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
അല്‍ ഹിലാല്‍ മേഖലയില്‍ പുതിയ പബ്ലിക് പാര്‍ക്ക് നഗരസഭ പരിസ്ഥിതി മന്ത്രാലയം തുറന്നു. ഖത്തര്‍ ചാരിറ്റിക്കും ദ് മാളിനും സമീപമുള്ള സ്ഥലത്തു പബ്ലിക് പാര്‍ക്സ് വകുപ്പാണു പൊതു ജനങ്ങള്‍ക്കായി പുതിയ പാര്‍ക്ക് തുറന്നത്. പ്രഭാത നടത്തത്തിനും വ്യായാമത്തിനും ഇറങ്ങുന്നവര്‍ക്കു പ്രയോജനകരമാണ് ഈ പാര്‍ക്ക്. 1.5 കിമീ നീളവും 50 മീറ്റര്‍ വീതിയുമുണ്ട് പാര്ക്കിന്.
ഫെബ്രുവരി മൂന്നു മുതല്‍ 14 വരെയാണ് കാലാവധി. ഫെബ്രുവരി മൂന്നുമുതല്‍ ആഗസ്റ്റ് 31 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് നിരക്കിളവ്. ഈ മാസം 14വരെ ഖത്തര്‍ ഡ്യൂട്ടി ഫ്രീ (ക്യു.ഡി.എഫ്)യില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് രണ്ടാഴ്ചത്തെ പ്രത്യേക ഇളവുണ്ടാകും. 20 ശതമാനമാണ് ഇളവ്.
ദുഹൈലില്‍ ത്രിതല ഇന്റര്‍ചേഞ്ച് നിര്‍മാണത്തിന്റെ ഭാഗമായുള്ള രണ്ടാംഘട്ട ഗതാഗതനിയന്ത്രണം നാളെ മുതല്‍. രണ്ടു വര്‍ഷത്തേക്കാണു ഗതാഗതനിയന്ത്രണമെന്ന് അഷ്ഗാല്‍ അറിയിച്ചു. വെള്ളി മുതല്‍ ദുഹൈല്‍ റൗണ്ട്എബൗട്ടിലേക്കു നാലുദിശയില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ക്കു വലത്തേക്കു മാത്രം തിരിഞ്ഞുപോകാനേ സാധിക്കൂ.