Currency

ഹമദിലെ സൈക്യാട്രി സേവനങ്ങള്‍ വിപുലീകരിച്ചു

സ്വന്തം ലേഖകന്‍Tuesday, February 19, 2019 1:35 pm

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ തങ്ങളുടെ മാനസികാരോഗ്യ സേവനങ്ങള്‍ വിപുലീകരിച്ചു. മാനസികരോഗവുമായി ബന്ധപ്പെട്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും എളുപ്പത്തില്‍ ബന്ധപ്പെടാവുന്ന വിധത്തിലാണ് സൈക്യാട്രി ചികിത്സയുടെ ചട്ടക്കൂട് തയ്യാറാക്കിയിരിക്കുന്നത്. ഖത്തര്‍ ഫൗണ്ടേഷന്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററിലെ ആദ്യ സൈക്യാട്രി ക്ലിനിക്കില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ നിന്നുള്ള സൈക്യാട്രിക്ക് കണ്‍സള്‍ട്ടന്റും സൈക്കോളജിക്കല്‍ കൗണ്‍സലിംഗ് സേവനങ്ങളും ലഭ്യമാകുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സൈക്യാട്രി ഡപ്യൂട്ടി ചെയര്‍ ഡോ. മാജിദ് അല്‍ അബ്ദുല്ല പറഞ്ഞു. വിദ്യാര്‍ഥികള്‍, ജോലിക്കാര്‍, അവരുടെ കുടുംബങ്ങള്‍ തുടങ്ങിയവര്‍ക്കാണ് ഈ സേവനം ലഭിക്കുക.

പതിനെട്ടിനും 65നും ഇടയില്‍ പ്രായുള്ളവര്‍ക്ക് എല്ലാ തരത്തിലുമുള്ള മനഃശാസ്ത്ര സംബന്ധിയായ സേവനങ്ങളും സ്വകാര്യമായും രഹസ്യ സ്വഭാവത്തോടെയും പരിഗണിക്കുമെന്ന്ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. രാജീവ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഇപ്പോള്‍ വരെ 200 കേസുകളാണ് പരിഗണിച്ചത്.

പ്രതിദിന സൈക്യാട്രി ക്ലിനിക്കുകള്‍ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകള്‍ ഹമദ് ജനറല്‍ ഹോസ്പിറ്റലില്‍ ആരംഭിച്ചിട്ടുണ്ട്. ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ വൈകിട്ട് മൂന്നുവരെ ഇവിടെ രോഗികളെ പരിശോധിക്കുന്നുണ്ട്. വിപുലീകരണത്തിന്റെ ഭാഗമായി ഹെല്‍ത്ത് സെന്ററുകളില്‍ പ്രതിവാര അടിസ്ഥാനത്തില്‍ സ്‌പെഷ്യലൈസ്ഡ് സൈക്യാട്രി ക്ലിനിക്കുകള്‍ തുറക്കും. ഓരോ ക്ലിനിക്കിലും ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ നിന്നുള്ള ഒരു സൈക്യാട്രിസ്റ്റ് കണ്‍സള്‍ട്ടന്റുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x