
ദോഹ: ഖത്തറില്‍ അടുത്ത മൂന്നു ദിവസങ്ങളില്‍ കൂടി രാത്രിയും രാവിലെയും തണുപ്പേറുമെന്നു കാലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ കാറ്റുവീശുന്നതാണ് ഇതിന് കാരണം. പകല്‍ കൂടിയ താപനില 23 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. രാത്രി ശരാശരി താപനില 14 ഡിഗ്രിയുമാകും.
ഉള്‍ക്കടലില്‍ 33 നോട്ടിക്കല്‍ മൈല്‍ വേഗത്തിലാവും കാറ്റുവീശുക. 7 മുതല്‍ 12 അടിവരെ തിരമാലകള്‍ ഉയരും. കടലില്‍ പോകുന്നവര്‍ക്കു ജാഗ്രതാ പാലിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.